Posted inആരോഗ്യം

മണ്‍സൂണ്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍

മഴക്കാലം ആരംഭിച്ചയുടന്‍ പലര്‍ക്കും അലര്‍ജി തുടങ്ങുകയായി. തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ചൊറിച്ചില്‍/ കണ്ണില്‍ നിന്ന് വെള്ളം വരിക, തൊണ്ടവേദന അല്ലെങ്കില്‍ ചൊറിച്ചില്‍, ചുമ, ശ്വാസം മുട്ടല്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയാണ് മണ്‍സൂണ്‍ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങള്‍. മഴക്കാല അലര്‍ജി എല്ലാവരെയും ബാധിക്കില്ല, പക്ഷേ ചിലര്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ട്. മുമ്പേ നിലവിലുള്ള അലര്‍ജിയോ ആസ്ത്മയോ ഉള്ളവര്‍ക്ക് മഴക്കാലത്ത് വര്‍ദ്ധിച്ച ലക്ഷണങ്ങള്‍ അനുഭവപ്പെടാം. താരതമ്യേന ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ കാരണം ചെറിയ കുട്ടികളിലും പ്രായമായവരിലും ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പി.എസ്.സി നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ തുടർച്ചയായി പരാതികൾ ഉയരുന്നതിൽ സർക്കാരിന് ആശങ്ക. നിലവിൽ ഉയർന്നുവന്ന പരാതികളിലെ ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയ ശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.   മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം. അടിയന്തര പ്രമേയത്തില്‍ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോൺ സംസാരിച്ചത് ചൂണ്ടിക്കാട്ടി ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേട് ഉണ്ടെന്ന് വരുത്തുന്ന രീതിയിൽ ഇടപെട്ടു എന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ

കോച്ചിം​ഗ് സെന്ററുകൾക്ക് ദേശീയ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോർട്ട് ഉടൻ നൽകും. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ പരിഷ്കാരത്തിനാണ് സർക്കാർ നീക്കം. കോച്ചിം​ഗ് സെന്ററുകളിലെ ടോപ്പർ പരസ്യങ്ങൾക്ക് ഇതോടെ കടിഞ്ഞാൺ വീഴും. കോച്ചിം​ഗ് സെന്ററുകൾ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തിൽ കൊണ്ടുവരും. സ്കൂൾ വിദ്യാർഥികൾക്ക് 2–3 മണിക്കൂർ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉൾപ്പെടെ നൽകാൻ പാടുള്ളൂ എന്നതടക്കമുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ഡോ. ഷിംന അസീസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ്. ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞത് വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യമാണെന്നും കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ടെന്നും, ദയവ് ചെയ്ത് ആരും ശ്രമിക്കരുതെന്നും ഡോക്ടർ പറഞ്ഞു. രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല, മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കേസിൽ അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കും

അയോധ്യരാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കപ്പണവും സംഭാവനകളും വൻതോതിൽ തട്ടിയെടുക്കപ്പെട്ടെന്ന് കണ്ടെത്തിയ കേസിൽ എസ്ഐടിയുടെ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സർക്കാരിന് കൈമാറും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ സാഹചര്യത്തിൽ, ക്ഷേത്ര ട്രസ്റ്റിന്റെ പുനസംഘടന ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പന്തളം നഗരസഭയിലെ വിവിധ വികസന പദ്ധതികളിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ കേസിൽ മുൻ ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ

പന്തളം നഗരസഭയിലെ വിവിധ വികസന പദ്ധതികളിൽ അഴിമതിയും ക്രമക്കേടും നടത്തിയ കേസിൽ മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കൊല്ലം വിജിലൻസ് കോടതി 14 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുൻ ബി.ഡി.ഒ കെ. വാസുദേവൻ, പദ്ധതി കൺവീനർമാരായ ശാലു ഖാൻ, കെ. ശിവരാജൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പന്തളം നഗരസഭയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ പ്രതികൾ വ്യാപകമായ ക്രമക്കേടുകൾ വരുത്തിയതിലൂടെ സർക്കാരിന് 13 ലക്ഷത്തിലധികം രൂപയുടെ വൻ നഷ്ടം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരു‍ന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും. ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധത്തിനിടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത

പി.എസ്.സി നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ തുടർച്ചയായി പരാതികൾ ഉയരുന്നതിൽ സർക്കാരിന് ആശങ്ക. നിലവിൽ ഉയർന്നുവന്ന പരാതികളിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയ ശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 30, ചൊവ്വ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.എസ് പ്രശാന്തിനേയും ഭരണസമിതിയേയും പ്രതികളാക്കി. 2025 ലെ സ്വര്‍ണക്കൊള്ളയിലാണ് പ്രതി ചേര്‍ത്തത്. തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണവ്യാപാരി പങ്കജ് ഭണ്ഡാരി എന്നിവരും പ്രതികളാണ്. 2019 ലെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് 2025 ലേത്. വിജയ് മല്യ സ്വര്‍ണ്ണം പൊതിയാന്‍ നല്‍കിയ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം സ്ട്രിപ്പിങ് സൊല്യൂഷന്‍ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത് കടത്തിയെന്നാണു കണ്ടെത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ […]