തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’യുടെ ട്രെയ്ലര്‍ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഐശ്വര്യ രാജേഷ്, തിരുവീര്‍ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, കോമഡി, പ്രണയം, ഫാന്റസി എന്നിവക്കൊപ്പം ആക്ഷനും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭരത് മഞ്ചിരാജുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ഭരത് ദര്‍ശന്‍ തന്നെയാണ് ചിത്രം രചിച്ചതും. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി ഝാന്‍സി, അമാനി, ആനന്ദ്‌കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
