ചമ്പക്കുളം ജലമേളയിൽ കിരീടം ചൂടി അരോമ ചുണ്ടൻ. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു. അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. നാളെ രാജി സമർപ്പിക്കാനാണ് തീരുമാനം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നീക്കം. എൽഡിഎഫ് സർക്കാർ […]
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിറ്റത് 50 ടണ്‍ സ്വര്‍ണം
സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയില്‍ കുടുംബങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നു. ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടണ്‍) സ്വര്‍ണമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 43 ശതമാനം കൂടുതലാണിത്. സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. റെക്കോഡ് ഉയരത്തിലെത്തിയ ശേഷം താഴേക്ക് പോകുന്നത് വിറ്റഴിക്കല്‍ ട്രെന്റിന് വേഗത കൂട്ടി. പഴയ സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് വരുന്നത് ഇറക്കുമതി ബാധ്യത കുറച്ചിട്ടുണ്ട്. രാജ്യത്തെ കുടുംബങ്ങളില്‍ 30,000 […]
എഐ സേവനങ്ങളുടെ ബില്ലിംഗില്‍ വന്‍ പിഴവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിംഗിലെ പിഴവുകള്‍ കാരണം ഏകദേശം 1.7 മില്യണ്‍ ഡോളര്‍ (ഏകദേശം 14 കോടി രൂപ) അധിക ബാധ്യത. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ മുന്‍നിര കമ്പനികളുടെ എഐ മോഡലുകളും സേവനങ്ങളും ഉപയോഗിക്കുന്നവര്‍ക്കാണ് ഈ അധിക ചാര്‍ജ് നേരിടേണ്ടി വന്നത്. വോഡിറ്റ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ബില്ലിംഗ് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 60 കമ്പനികളില്‍ നിന്നുള്ള 34 മില്യണ്‍ ഡോളറിന്റെ എഐ ഇന്‍വോയ്സുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വലിയ […]
‘ഓ സുകുമാരി’ യിലെ വെഡിങ് ആന്തം പുറത്ത്
തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’ യിലെ വെഡിങ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തില്‍ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാര്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണന്‍ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം രചിച്ചുസംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി എന്ന നായകന്റെയും ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന […]
‘ഗാട്ട കുസ്തി 2’ ട്രെയ്ലര്‍ പുറത്ത്
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്ലര്‍ പുറത്ത്. ചിത്രം ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ഗാട്ട കുസ്തി 2’ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും ഒപ്പം, ഇത്തവണ അവരുടെ […]
മൂന്ന് വേരിയന്റുകളില്‍ ടൊയോട്ട എബെല്ല
ടൊയോട്ടയുടെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയില്‍ അര്‍ബന്‍ ക്രൂയിസര്‍ എബെല്ല എന്ന ഒരു ഇലക്ട്രിക് കാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. മാരുതി സുസുക്കി ഇ-വിറ്റാരയുടെ പ്ലാറ്റ്ഫോമിലാണ് ഈ ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2026 മെയ് മാസത്തില്‍ 45 യൂണിറ്റുകളുടെ ഫാക്ടറി ഡിസ്പാച്ചോടെ കമ്പനി മൊത്ത വില്‍പ്പന ആരംഭിച്ചു. ഇത് 2026 മെയ് മാസത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വിറ്റ 30,560 പാസഞ്ചര്‍ വാഹനങ്ങളുടെ 0.14% വിഹിതം (വര്‍ഷം തോറും 4.55% വര്‍ധന) എബെല്ലയ്ക്ക് നല്‍കുന്നു. ഇ1, ഇ2, ഇ3 എന്നീ മൂന്ന് […]
അര്‍ജുന്‍ എന്റെ മകന്‍
കാണാതായ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്. കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവാലി നദിയില്‍ കാണാതായ അര്‍ജുന്‍ എന്ന യുവാവിന് വേണ്ടി അമ്മയും കുടുംബവും കാത്തിരുന്നത് 72 ദിവസങ്ങള്‍.. കണ്ണാടിക്കല്‍ എന്ന ഗ്രാമവും കേരളവും കര്‍ണ്ണാടകവും ആ യുവാവിനെ കണ്ടെത്താന്‍ കൈകോര്‍ത്ത്, ഒന്നിച്ച് പരിശ്രമിക്കുന്നു. എല്ലാറ്റിനേയും അതിജീവിക്കാന്‍ ഉറച്ച മനസ്സോടെ പ്രാര്‍ത്ഥിച്ചും പൊരുതിയും ആ അമ്മ നിലപാട് എടുത്തു. അതോടെ പ്രതിബന്ധങ്ങള്‍ വഴിമാറുന്നു. ആ അനുഭവം പറയുന്നു ഈ പുസ്തകം. അര്‍ജുന്‍ എന്ന മകനെ അവന്റെ […]
കയ്പുള്ള കക്കിരിക്കകള്‍ കഴിക്കാതെ കളയണം!
‘ഫിറ്റോതെറാപ്പി’ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കക്കിരിക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകുന്നത് അപൂര്‍വമായി ഛര്‍ദ്ദിക്കും ഓക്കാനത്തിനും കാരണമായേക്കാം. കൂടാതെ, കാട്ടു വെള്ളരികളില്‍ ‘കുക്കര്‍ബിറ്റാസിന്‍’ എന്ന വിഷാംശമുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇവയ്ക്ക് കടുത്ത കയ്പ്പ് നല്‍കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് കയ്പുള്ള കക്കിരിക്കകള്‍ കഴിക്കാതെ കളയണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മറ്റ് പച്ചക്കറികളെപ്പോലെ തന്നെ കക്കിരിക്കയും ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിലോ, ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കിലോ ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമാകാം. സാല്‍മൊണല്ല, ഇ. കോളി തുടങ്ങിയ ഹാനികരമായ […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 29, തിങ്കള്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് സ്ത്രീവോട്ടര്‍മാരെ പറ്റിക്കാന്‍ തട്ടിക്കൂട്ടിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആദ്യഘട്ട സഹായ വിതരണം നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലും അപാകതകളുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അതു വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍. പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ എ.സി. മൊയ്തീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 14 ലക്ഷം സ്ത്രീകളുടെ ക്ഷേമ പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് […]
ഇന്ത്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ റഷ്യ
ഇന്ധന ക്ഷാമത്താല്‍ വലഞ്ഞ് റഷ്യ. ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശുദ്ധീകരണ ശാലകളിലേക്ക് യുക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയില്‍ നിന്നടക്കം പെട്രോള്‍, ഡീസല്‍ ഇറക്കുമതി നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആവശ്യകതയുടെ 20 ശതമാനം കുറവാണ് ലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ശുദ്ധീകരിച്ച എണ്ണ വാങ്ങാന്‍ റഷ്യ തീരുമാനിച്ചാല്‍ നേട്ടങ്ങള്‍ […]
