ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.പകരം വീട്ടുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്. താൻ ഉൾപ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. രണ്ടു യുദ്ധങ്ങളിലും നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടിക തയാറാക്കിയിട്ടിട്ടുണ്ടെന്നും മുജ്തബ ഖമനെയി പറഞ്ഞു. ആഗോള തലത്തിൽ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് മേഖലയിൽ വ്യാപക സംഘർഷമുണ്ടായത്.
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി
