Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഊരാളുങ്കലിന്പിന്തുണയുമായ് സർക്കാർ നിയമ സഭയിൽ

ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു. സൊസൈറ്റിക്ക് നൽകിയ കരാറിന്‍റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്.  ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല. ഊരാളുങ്കലിന് വഴിവിട്ട് കരാറുകൾ നൽകിയെന്ന് പ്രതിപക്ഷത്തായിരിക്കുമ്പോൾ യുഡി എഫ് ആരോപിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 29, തിങ്കള്‍

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ഇന്നലെ രാത്രി ഏഴ് മുതല്‍ എട്ടു വരെ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതി വാങ്ങാന്‍ കഴിയാത്തതും ഗ്രിഡ് ഫ്രീക്വന്‍സി അസാധാരണമായി താഴ്ന്നതും മൂലമാണു നിയന്ത്രണം വേണ്ടിവന്നത്. മഴ കുറഞ്ഞതുമൂലം ഡാമുകളിലെ ജലനിരപ്പ് 20.8 ശതമാനമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനായില്ല. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്നു പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കു കോടതിയില്‍ ജാമ്യം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ചത് ധന ബില്ലിൽ ഉൾപ്പെടുത്തിയത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനെന്ന് പിണറായി വിജയൻ. സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ വില്പനക്ക് സർക്കാർ അനുമതി വേണ്ട. അങ്ങനെയെങ്കിൽ പിന്നെ യുഡിഎഫ് ചർച്ചക്ക് പ്രസക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം മേയര്‍ വി വി രാജേഷിന് മറുപടി നൽകി കെ എസ് ശബരീനാഥൻ

തിരുവനന്തപുരം മേയര്‍ വി വി രാജേഷിന് മറുപടി നൽകി കെ എസ് ശബരീനാഥൻ. ആന്തൂറിയം പൂവിന്‍റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവെക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ടെന്ന് ശബരി ഫേസ്ബുക്കിൽ കുറിച്ചു. അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്ബോൾ വേൾഡ് കപ്പ്‌ സമയമല്ലേ, അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ ഒളിമ്പിക്സ് […]

Posted inലേറ്റസ്റ്റ്

ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി

ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി. ഉയർന്ന ഉപഭോഗവും എൽ നിനോ പ്രതിഭാസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൺസൂൺ ശക്തിപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.ഇന്നലെ ആകെ ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റും അതിൽ കെഎസ്ഇബിഎല്ലിന്‍റെ ജലവൈദുത നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 17.32 ദശലക്ഷം യൂണിറ്റും ആയിരുന്നു. ആഭ്യന്തര ഉത്പാദനം ആകെ ഉപഭോഗത്തിന്റെ 19.9% ആയിരുന്നു. വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും സംസ്ഥാനത്ത് ഇന്നലെ രാത്രി 07.20-ന് 4,635 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനാണെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനാണെന്ന് പിണറായി വിജയൻ. സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ വില്പനക്ക് സർക്കാർ അനുമതി വേണ്ട. അങ്ങനെയെങ്കിൽ പിന്നെ യുഡിഎഫ് ചർച്ചക്ക് പ്രസക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസ്സായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. യുഡിഎഫ് ചർച്ച […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്

പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പിജെ ജോസഫിൻ്റെ പിറന്നാൾ ആഷോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ‎ ‎വെനസ്വേലയിലെ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ‎ ‎വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരികയെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ

കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ ഡോ. വത്സല അ​ഗർവാൾ അറസ്റ്റിലായി. ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് ആണ് ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്തത്. ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അ​ഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ രൂക്ഷമായി

കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത് യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെട്ടിക്കുറച്ചിരുന്നു ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം.