ഒരു കോണ്‍ടാക്റ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഗ്രീന്‍ ഡോട്ട് ഇന്‍ഡിക്കേറ്റര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പിലെ ഒരു കോണ്‍ടാക്റ്റ് ഓണ്‍ലൈനിലാണെങ്കില്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് താഴെ ചെറിയൊരു പച്ചനിറത്തിലുള്ള കുത്ത് കാണാന്‍ സാധിക്കും. ചാറ്റ് ലിസ്റ്റ് തുറന്ന് നോക്കാതെ തന്നെ വ്യക്തി ഇപ്പോള്‍ ആപ്പില്‍ സജീവമാണോ എന്ന് തിരിച്ചറിയാന്‍ ഈ വിഷ്വല്‍ ക്യൂ സഹായിക്കുന്നു. ചാറ്റ് ലിസ്റ്റിലോ മെയിന്‍ സ്‌ക്രീനിലോ ഈ ഗ്രീന്‍ ഡോട്ട് ഇപ്പോള്‍ ദൃശ്യമല്ല. പകരം, ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റിലേക്ക് പോയി അവരുടെ പ്രൊഫൈല്‍ ചിത്രത്തിലോ പേരിലോ ടാപ്പ് ചെയ്ത് കോണ്‍ടാക്റ്റ് ഇന്‍ഫോ പേജിലെത്തുമ്പോള്‍ മാത്രമാണ് ഈ പച്ചനിറത്തിലുള്ള ഇന്‍ഡിക്കേറ്റര്‍ കാണാന്‍ കഴിയുക. സ്വകാര്യതയെ ബാധിക്കുന്ന യാതൊരു മാറ്റവും ഈ ഫീച്ചര്‍ കൊണ്ടുവരുന്നില്ല. ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ് എന്നിവ പ്രൈവസി സെറ്റിങ്ങ്‌സിലൂടെ ആര്‍ക്കൊക്കെ കാണാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഓണ്‍ലൈനില്‍ നിങ്ങള്‍ ഉണ്ടോയെന്ന് എളുപ്പത്തിലറിയാം
