വിജയ് ചിത്രം ‘ജന നായകന്’ പ്രദര്‍ശനാനുമതി ലഭിച്ചു. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഡോ. ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീനില്‍ മാറ്റം വരുത്തിയത് ഉള്‍പ്പെടെ ചിത്രത്തില്‍ നിന്ന് 12 സീനുകള്‍ വെട്ടിമാറ്റിയതായാണ് വിവരം. ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും, കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കി. ‘ഷീല റാണി’ എന്ന പേര് മാറ്റാനും ബോര്‍ഡ് നിര്‍ദേശിച്ചു. മതപരമായ പദങ്ങള്‍, അസഭ്യ പദങ്ങള്‍ മ്യൂട്ട് ചെയ്യാനും ബോര്‍ഡ് ഉത്തരവിട്ടു. ആകെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും 10 സെക്കന്‍ഡിന്റെ ദൃശ്യങ്ങള്‍ മാറ്റിസ്ഥാപിക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തിലുണ്ട്.
12 സീനുകള്‍ വെട്ടിമാറ്റി ‘ജന നായകന്’ റിലീസിന്
