സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ‘ദ് വാന്‍- ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ടിവിഎഫ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 25 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അരുണാഭ് കുമാര്‍ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയില്‍ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ നാടോടിക്കഥകളെ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് ‘ദ് വാന്‍’. ഫാന്റസി, ആക്ഷന്‍, കോമഡി, സാഹസികത എന്നിവ കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നാടോടിക്കഥയുമായി ‘ദ് വാന്‍- ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’
