ഫോക്സ് വാഗണ് തങ്ങളുടെ പുതിയ ആഡംബര എസ് യുവി മോഡലായ ടൈറണ് ലൈഫ് പുറത്തിറക്കി. 41.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അഞ്ച് പേര്ക്ക് സഞ്ചരിക്കാവുന്ന വാഹനമാണിത്. ആര്-ലൈനിന്റെ 46.99 ലക്ഷം രൂപ വിലയേക്കാള് 5 ലക്ഷം രൂപ കുറവാണ് ടൈറണ് ലൈഫിന്. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വ്യത്യാസം സീറ്റിങ് കോണ്ഫിഗറേഷനാണ്. ടൈറണ് ആര്-ലൈനില് ഏഴ് പേര്ക്ക് സഞ്ചരിക്കാമെങ്കില് ടൈറണ് ലൈഫില് അഞ്ച് പേര്ക്ക് മാത്രമേ സഞ്ചരിക്കാന് കഴിയു. ബോണറ്റിന് കീഴില്, ഒരു വിട്ടുവീഴ്ചയുമില്ല. ഏഴ് സ്പീഡ് ഡ്യുവല്-ക്ലച്ച് ട്രാന്സ്മിഷനുമായി ജോടിയാക്കിയ 201 ബിഎച്പിയും 320 എന്എം ടോര്ക്കുമുള്ള അതേ 2.0 ലിറ്റര് ടിഎസ്ഐ പെട്രോള് എഞ്ചിനാണ് ടൈറണ് ലൈഫില് പ്രവര്ത്തിക്കുന്നത്. 41.99 ലക്ഷം രൂപ വിലയുള്ള ടൈറണ് ലൈഫ്, നിലവില് 47.11 ലക്ഷം രൂപ സിബിയു ഇറക്കുമതി വിലയുള്ള ടൈഗൂണ് ആര് ലൈനിനേക്കാള് കുറവാണ്.
ഫോക്സ് വാഗണ് ടൈറണ് ലൈഫ് പുറത്തിറക്കി
