Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജോർദാനെ തകർത്ത് അർജന്‍റീന

ലോകകപ്പ് ഗ്രൂപ്പ് മൽസരത്തിൽ ജോർദാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഫ്രീ കിക്കില്‍ നിന്ന് ലോ സെല്‍സോയും പെനല്‍റ്റിയില്‍ നിന്ന് ലൗതാരോ മാര്‍ട്ടിനെസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തപ്പോള്‍ 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ആണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയോധ്യ ക്ഷേത്രത്തിൽ രാമക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി

അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ 11ന് പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും പറയുന്നു. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ചേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാറിന്റേത് സദുദ്ദേശമെന്ന് കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരികയെന്ന് മന്ത്രി കെ. മുരളീധരൻ. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല, സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ് പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 28, ഞായര്‍

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവു നിര്‍ദേശം ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാലും വില്‍പനക്ക് അനുമതിയാകില്ല. യുഡിഎഫ് തീരുമാനിച്ചാലേ വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതി നിരക്കില്‍ വില്‍ക്കൂവെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നു. മലയാളി ലോംഗ് ജംപ് താരം ആന്‍സി സോജന്‍ 22 വര്‍ഷം പഴക്കമുള്ള അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റിക്കാര്‍ഡ് തകര്‍ത്തു. ഭുവനേശ്വറില്‍ അന്തര്‍ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം […]

Posted inബിസിനസ്സ്

രാജ്യത്തിന്റെ അടുത്ത സാമ്പത്തിക ആശങ്കയായി കാലവസ്ഥ

ഇന്ത്യയുടെ 300 ബില്യണ്‍ ഡോളര്‍ വരുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നത് രാജ്യത്തിന്റെ അടുത്ത സാമ്പത്തിക ആശങ്കയായി മാറുകയാണ്. വാര്‍ഷിക മഴയുടെ 70 ശതമാനവും നല്‍കുന്ന മണ്‍സൂണിലുണ്ടാകുന്ന കുറവ് ഭക്ഷ്യവില വര്‍ദ്ധനവിനും ഗ്രാമീണ മേഖലയിലെ ആവശ്യകത കുറയുന്നതിനും കാരണമാകും. നിലവില്‍ വികസിച്ചുവരുന്ന എല്‍ നിനോ പ്രതിഭാസം മഴ കുറയ്ക്കാനും പണപ്പെരുപ്പം ഉയര്‍ത്താനും കാരണമാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയാകുന്നത്. ജൂണ്‍ 22 […]

Posted inടെക്നോളജി

ഭൂകമ്പം ഉണ്ടാകുമെന്ന് എങ്ങനെ ഗൂഗിള്‍ അറിഞ്ഞു?

വെനിസ്വേലയില്‍ കഴിഞ്ഞ ദിവസം ഇരട്ട ഭൂകമ്പം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ഗൂഗിളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് പലരേയും അദ്ഭുതപ്പെടുത്തി. ഏകദേശം 212.3 മൈല്‍ (ഏകദേശം 341 കിലോമീറ്റര്‍) അകലെ 6.2 തീവ്രതയുള്ള ഭൂകമ്പം എന്നാണ് നോട്ടിഫിക്കേഷന്‍ ലഭിച്ചത്. എല്ലാ സ്മാര്‍ട്ട്ഫോണുകളിലുമുള്ള ആക്സിലറോമീറ്റര്‍ എന്ന സെന്‍സറാണ് ഇതിന് കാരണം. നമ്മള്‍ ഫോണ്‍ ചരിച്ചു പിടിക്കുമ്പോള്‍ സ്‌ക്രീന്‍ തനിയെ തിരിയുന്നത് ഈ സെന്‍സര്‍ ഉള്ളത് കൊണ്ടാണ്. ഭൂമിയിലുണ്ടാകുന്ന നേരിയ കമ്പനങ്ങള്‍ തിരിച്ചറിയാനും അളക്കാനും ഇതിന് സാധിക്കും. ഒരു ഭൂകമ്പത്തിന്റേതാകാന്‍ സാധ്യതയുള്ള ശക്തമായ […]

Posted inവിനോദം

സൈജു കുറുപ്പിന്റെ ‘സാക്ഷികള്‍’ ഫസ്റ്റ് ലുക്ക്

മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികള്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എഴുത്തുകാരന്‍ പിഎസ് അര്‍ജുന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുനീത് നിര്‍മ്മിക്കുന്ന ഈ ചിത്രം 2027 ല്‍ തിയറ്ററുകളില്‍ എത്തും. ജീവിതയാത്രയില്‍ കണ്ടുമുട്ടിയ യഥാര്‍ത്ഥ കഥാപാത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘സാക്ഷികള്‍’ എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നത്. മുഖ്യ വേഷത്തില്‍ എത്തുന്ന സൈജു കുറുപ്പിനൊപ്പം ഒരു മികച്ച […]

Posted inവിനോദം

‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ന്റെ സെക്കന്‍ഡ് ലുക്ക്

ബിജു മേനോന്‍ നായകനാകുന്ന ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസായി. കുടുംബബന്ധങ്ങളുടെയും നര്‍മ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെല്‍ഫിയില്‍ പകര്‍ത്തുന്ന ഈ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് […]

Posted inഓട്ടോമോട്ടീവ്

പുതിയ നിറങ്ങളില്‍ എന്‍ടോര്‍ക്ക് ഡിസ്‌ക് വേരിയന്റ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റിന്റെ അപ്ഡേറ്റഡ് മോഡല്‍ പുറത്തിറക്കി. പുതിയ നിറങ്ങളും ഗ്രാഫിക്സ് മാറ്റങ്ങളുമായാണ് പുതിയ അപ്ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിച്ചത്. 82,500 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില. ഉത്സവ സീസണിന് മുന്നോടിയായി അവതരിപ്പിച്ച ഈ മോഡല്‍ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, സ്പിതി വൈറ്റ് എന്നിവയാണ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍. നിലവിലുള്ള നാര്‍ഡോ ഗ്രേ നിറവും കൂടുതല്‍ ഷാര്‍പ്പായ ഗ്രാഫിക്സുകളോടെ പരിഷ്‌കരിച്ചിട്ടുണ്ട്. ടിവിഎസ് […]

Posted inപുസ്തകങ്ങൾ

വാനില്‍ നിന്നോരു മകുടം

സമകാലിക മലയാളകഥയില്‍ ആഖ്യാനത്തിന്റെ ചടുലതയും ഭാഷയുടെ സൗകുമാര്യവുംകൊണ്ട് ഭാവനയുടെ പുതുഭൂപടം സൃഷ്ടിക്കുന്ന ചെറുകഥകള്‍. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരൂര്‍ പുരസ്‌കാരവും നേടിയ കഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘വാനില്‍ നിന്നോരു മകുടം’. ജേക്കബ് അബ്രഹാം. ഡിസി ബുക്‌സ്. വില 171 രൂപ.