Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള കേസില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയിൽ നടന്നത് വൻ അഴിമതിയെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണമെന്നും സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. വളരെ പാവപ്പെട്ടവരായ സ്ത്രീകൾ പോലും രാമക്ഷേത്രത്തിന് സംഭാവന നൽകി കൃത്യമായ അന്വേഷണം നടക്കണം. വിശ്വാസികളായ പലരും നൽകിയ സംഭാവനയാണ് മോഷ്ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കിൽ അതിൽ ഉത്തരവാദിത്തവും ഉണ്ടെന്നും അവർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

‎കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു.സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കിം ഫലപ്രഖ്യാപനം വൈകിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 27, ശനി

ഇസ്രായേലും ലെബനനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. വാഷിംഗ്ടണില്‍ നടന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പുവെച്ചത്. വടക്കന്‍ ഇസ്രായേലിനു നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല. ഹിസ്ബുള്ളയെ നിരായുധീകരിക്കും. അവരുടെ ഭീകര പ്രവര്‍ത്തന സൗകര്യങ്ങള്‍ തകര്‍ക്കും. ലെബനന്റെ പരമാധികാരം പുനഃസ്ഥാപിക്കാനും ധാരണയായി. അതേസമയം ഇസ്രയേല്‍ പിടിച്ചടക്കിയ ലബനന്റെ ഭൂപ്രദേശങ്ങള്‍ ഭീകരരെ നിരായുധീകരിച്ചശേഷമേ ഇസ്രയേല്‍ സൈന്യം വിട്ടുകൊടുക്കൂ. സമാധാനക്കരാറില്‍ ഒപ്പുവച്ച ഇറാനും അമേരിക്കയും കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ഹോര്‍മൂസില്‍ തായ്വാന്റെ കപ്പല്‍ ആക്രമിച്ച ഇറാനിലെ ഡ്രോണ്‍, മിസൈല്‍ ആക്രമണ കേന്ദ്രത്തില്‍ അമേരിക്ക […]

Posted inബിസിനസ്സ്

ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം

ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് ആര്‍ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 50,000 രൂപവരെയുള്ള തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ബാധകം. നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. […]

Posted inടെക്നോളജി

സര്‍വം എ.ഐയുടെ ഓഹരി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐയുടെ ഓഹരി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒന്നുമുതല്‍ രണ്ടുശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യ എഐ മിഷന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പിന് സര്‍ക്കാര്‍ നല്‍കിയ കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രെക്ചര്‍ സബ്സിഡിയുടെ അടിസ്ഥാനത്തിലാണ് ഓഹരി കൈമാറ്റം. 98.68 കോടി രൂപയാണ് സര്‍ക്കാരില്‍നിന്ന് കമ്പ്യൂട്ട് സബ്സിഡിയായി കമ്പനിക്ക് ലഭിച്ചത്. ഇതിന് പകരമായി സര്‍ക്കാരിന് ലഭിച്ച നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചറുകള്‍ പിന്നീട് ഇക്വിറ്റി ഓഹരികളായി മാറ്റും. എന്‍വിഡിയയുടെ 4,096 എച്ച്100 ജിപിയുകള്‍ക്കായാണ് സര്‍ക്കാര്‍ 98.68 കോടിയുടെ […]

Posted inവിനോദം

നിവിന്‍, അല്‍ഫോന്‍സ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍

നിവിന്‍ പോളി- അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവന്നു. ‘വിജയം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘നേരം’, ‘പ്രേമം’ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിജയം’. റൈഡറായാണ് ചിത്രത്തില്‍ നിവിന്‍ പോളിയെത്തുന്നത്. അല്‍ഫോന്‍സും നിവിനും ചേര്‍ന്നുള്ള മനോഹരമായ ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ‘ഗോള്‍ഡ്’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിജയം. മുന്‍ ചിത്രങ്ങളിലെന്ന പോലെ എഡിറ്റിങും എഴുത്തും അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. സ്റ്റീവ് കൊട്ടൂര്‍ […]

Posted inവിനോദം

‘ഒറ്റക്കൊമ്പന്‍’ ചിത്രത്തിലൂടെ തമന്‍ മലയാളത്തിലേക്ക്

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ ആയ തമന്‍ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍ ആണെന്ന വിവരം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തില്‍ നിന്നുള്ള വമ്പന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായി ആണ് ‘ഒറ്റക്കൊമ്പന്‍’ ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം […]

Posted inഓട്ടോമോട്ടീവ്

ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് ആയ ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍. 84,128 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് പുറമെ ചില പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും ഈ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഗ്രാഫിക്സും നാല് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഇതിലുണ്ട്. ഹെവി ഗ്രേ, നെക്സസ് ബ്ലൂ, ഡാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേ, പേള്‍ റെഡ് എന്നി നാല് കളറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള […]

Posted inപുസ്തകങ്ങൾ

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം

കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്‍ത്തിയെടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠനങ്ങളില്‍ തത്പരരായവര്‍ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം. ‘കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം’. അഡ്വ. ഇ.രാജന്‍. മാതൃഭൂമി. വില 586 രൂപ.

Posted inആരോഗ്യം

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ നേരത്തെ ശ്രദ്ധിക്കാം

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയില്‍ നല്ല ഭക്ഷണശീലങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നതിന് ഉപകരിക്കും. പഠിക്കുന്ന കുട്ടികള്‍ക്ക് സമീകൃതാഹാരം നിര്‍ബന്ധമായും നല്‍കണം. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അതവരുടെ വളര്‍ച്ചയെ ബാധിക്കും. കൂടാതെ എണ്ണ പലഹാരങ്ങളോ ജങ്ക് ഫുഡ് പോലുള്ളവ ശീലിച്ചാല്‍ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ കാരണമാകും. സമീകൃതാഹാരം പൊതുവായ ക്ഷേമം, വളര്‍ച്ച, രോഗ സാധ്യത കുറയ്ക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ധാരാളം വെള്ളം […]