പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളടങ്ങിയ വാഴപ്പഴം ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമൊക്കെ മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു. ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്. എന്നാല്‍ വാഴപ്പഴം കഴിക്കുന്നതിലൂടെ ചിലരുടെ ശരീരം ട്രിഗര്‍ ആവുകയും നമ്മുടെ രോഗപ്രതിരോധ ശേഷി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് നാളെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കും. അഞ്ചു വയസിന് താഴെയുളള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ബൂത്തുകളിലെത്താത്ത കുട്ടികൾക്ക് അടുത്ത ദിവസങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകും. കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി […]
മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നു
മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നു. താനെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് താനയിൽ നിന്ന് ചോദ്യപേപ്പർ കണ്ടെടുത്തത്. ചോദ്യപേപ്പർ ചോർന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ എങ്ങനെയാണ് ചോർന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ […]
കോപ്പിയടി വിവാദത്തിൽ ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു
കോപ്പിയടി വിവാദത്തിൽ ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു.കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആർ മീരയുടെ ആരോപണം.
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും.
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ .സർക്കാർ നൽകിയ പാനൽ തള്ളിക്കൊണ്ടുള്ള ഈ നിയമനത്തിലൂടെ കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണറുമായി നടത്തുന്നത് വെറും ഗുസ്തി പിടിത്തമല്ലെന്ന് യു ഡി എഫ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. സജിത റാണിയുടെ നിയമനത്തിൽ […]
അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി
അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. സ്വന്തം പച്ചക്കറി കൃഷിക്ക് ഒരുകോടിയോളം രൂപ സബ്സിഡി വാങ്ങിയതിൽ അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രിയാകുന്നതിന് മുന്നേയാണ് സബ്സിഡിക്ക് അപേക്ഷിച്ചതെന്നും ഭഗീരഥ് ചൗധരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഭഗീരഥ് ചൗധരി തൻ്റെ വെള്ളരി കൃഷിക്ക് സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതി മുഖേന 99.03 ലക്ഷം രൂപ സബ്സിഡി വാങ്ങിയെന്ന റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. […]
കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു
കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു.നിലവിലെ പി സി സി അധ്യക്ഷൻ സെൽപെരുംതുംഗെയെ മാറ്റിയാണ് നിയമനം. കോൺഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോൾ. വിരുതനഗറിൽ നിന്നാണ് ലോക്സഭം എം പിയായത്. ടി വി കെയുമായി സഹകരണം വേണമെന്ന ആവശ്യം ആദ്യ ഘട്ടം മുതൽ ഉന്നയിച്ച നേതാവ് കൂടിയാണ് ടാഗോൾ. അതേസമയം കേരളത്തിലെ പി സി സി അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വൈദ്യുത മന്ത്രിയായി […]
ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ മിൽമയുടെ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്തു
ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ മിൽമയുടെ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്തു.എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് (ഇആര്‍സിഎംപിയു – മില്‍മ) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മില്‍മയുടെ എല്ലാ പരിപാടികളിലും ക്ഷീരകര്‍ഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 10 പേർക്ക്ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 10 പേർക്ക്ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് […]
