മൊബൈല്‍ ടവറുകളെ ആശ്രയിക്കാത്ത പുതിയ സാറ്റലൈറ്റ് ഫോണ്‍ സേവനവുമായി ബിഎസ്എന്‍എല്‍. പ്രതിരോധം, ദുരന്തനിവാരണം, കടല്‍യാത്രകള്‍ തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബിഎസ്എന്‍എല്‍ ഈ ഉപഗ്രഹം വഴിയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ നികുതികളും ഉള്‍പ്പെടെ 1,34,166 രൂപയാണ് വില. സൈന്യം, കപ്പല്‍ ജീവനക്കാര്‍, ഖനന തൊഴിലാളികള്‍, ദുരന്തനിവാരണ സേനാംഗങ്ങള്‍, സാഹസിക സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കാകും ഇത് ലഭിക്കുക. ഇതിനായി കൃത്യമായ അനുമതി ആവശ്യമുണ്ട്. നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്തുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നും വോയ്‌സ് കോളുകള്‍ ചെയ്യാം. അപകടഘട്ടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാനുള്ള പ്രത്യേക എമര്‍ജന്‍സി സപ്പോര്‍ട്ട് സംവിധാനം, ചാര്‍ജിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ സാധിക്കുന്ന ശക്തമായ ബാറ്ററി, പൊടി, വെള്ളം, ആഘാതങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഡിസൈന്‍ എന്നിവയാണ് ഫോണിലുള്ളത്.
പുതിയ സാറ്റലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍
