1 16

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടുന്നത് ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ച് എല്‍ഡിഎല്‍ ഉയരുകയും എച്ച്ഡിഎല്‍ കുറയുകയും ചെയ്താല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, രക്തക്കുഴലുകളില്‍ ബ്ലോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, ശരീരഭാര നിയന്ത്രണം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ എല്‍ഡിഎല്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്‌സ്, ആപ്പിള്‍, പേരയ്ക്ക, പയര്‍വര്‍ഗങ്ങള്‍, ബീന്‍സ് പോലുള്ളവയില്‍ ഇത്തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്നാണ് പൂരിത കൊഴുപ്പ്. ഭക്ഷണത്തില്‍ നിന്ന് പ്രോസസ്ഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, കൊഴുപ്പുള്ള മാംസം, കേക്ക്, ബിസ്‌ക്കറ്റ്, ബേക്കറി വിഭവങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ശ്രമിക്കുക. ഒലീവ് ഓയില്‍, നിലക്കടല, ബദാം, വാള്‍നട്ട്, ഫ്‌ലാക്‌സ് സീഡ്, ചിയ വിത്തുകള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ (സാല്‍മണ്‍, മത്തി, അയല) എന്നിവ ആരോഗ്യകരമായ കൊഴുപ്പ് നല്‍കുന്നതാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, ജോഗിങ് തുടങ്ങിയ വ്യായാമങ്ങള്‍ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും എല്‍ഡിഎല്‍ കുറയ്ക്കാനും സഹായിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അമിതവണ്ണമുള്ളവര്‍ക്ക് ചെറിയ തോതില്‍ പോലും ഭാരം കുറയുന്നത് കൊളസ്‌ട്രോളിലും ട്രൈഗ്ലിസറൈഡിലും നല്ല മാറ്റമുണ്ടാക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *