ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും ചോരയുടെ ഗന്ധത്തിലും രുപിക്കും നാവു നൊട്ടിനു ണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതി കാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണ ങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തരപാതയില്‍ സഞ്ചരിക്കുന്ന ഒന്നുരണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. ‘ചാവുബലി’. നാലാം പതിപ്പ്. നീത സുഭാഷ്. സൈകതം ബുക്‌സ്. വില 123 രൂപ.
ചാവുബലി
