ആഡംബര എസ്യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 2026 പതിപ്പ് കമ്പനി ആഗോളതലത്തില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, പുതിയ വെര്‍ട്ടെക്‌സ് വേരിയന്റ്, ആദ്യമായി ആറ് സീറ്റര്‍ ഓപ്ഷന്‍, കൂടുതല്‍ ആക്സസറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് റൂഫ് സ്പോയിലര്‍, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, മഞ്ഞ റിയര്‍ റിക്കവറി ഹുക്കുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും പുതിയ മോഡലില്‍ ലഭ്യമാണ്. പുതിയ 3.0 ലിറ്റര്‍ പി380 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിച്ചിട്ടുണ്ട്. 375 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഡിഫന്‍ഡര്‍ ഒക്ടയുടെ പരമാവധി കരുത്ത് മുന്‍പ് ഉണ്ടായിരുന്ന 626 ബി.എച്ച്.പിയില്‍ നിന്ന് 533 ബി.എച്ച്.പി ആയി കുറച്ചിട്ടുണ്ട്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2026 പതിപ്പ്
