വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു.
ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രിയും സി പി ഐ നേതാവുമായി പി പ്രസാദ് രംഗത്തെത്തി. അനധികൃത സർവേ നടത്താനും അവിടെ വിമാനത്താവള പദ്ധതി വരുമെന്ന് പ്രഖ്യാപിക്കാനും ഭൂ ഉടമ എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
ഓൺലൈൻ വഴി അതിവേഗത്തിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്’ നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാഅതോറിറ്റി (എഫ്എസ്എസ്എഐ_) കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഡിവൈഎഫ്ഐ പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി കെ.എ. തുളസി. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഡ്രൈവർക്ക് ഡിവൈഎഫ്ഐ ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു.
ആരോഗ്യമന്ത്രി കെ മുരളീധരൻ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. സർക്കാരിന്റെ ‘വിസ്മയ’ പരിപാടിയിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് പങ്കെടുക്കാത്തതിനെ മന്ത്രി വിമർശിക്കുകയും ചെയ്തു.
അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. സുധാകരൻ നിലവിലെ ശൈലിയിലുള്ള പ്രവൃത്തികൾ അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ മുന്നറിയിപ്പ് നൽകി.
ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് ഉന്നതനായാലും നിയമത്തിനു മുന്നിൽ വന്നിരിക്കുമെന്നും അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും കെസി വ്യക്തമാക്കി.
സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനങ്ങളി വിമർശനവുമായി സമസ്ത. സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ സ്വാഭാവികമായി പ്രതിഷേധമുണ്ടാകുമെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ നടന്നതെങ്ങനെയെന്ന് തോമസ് ഐസകിന്‍റെ ചോദ്യം. അദാനിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരേ അഭിപ്രായമാണുള്ളതെന്നും, കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ സി തോമസ് ഭാര്യ ലൊവേനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികൾ.
ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. വ്യാപാര കരാർ എല്ലാ അർത്ഥത്തിലും നടപ്പാക്കാൻ ന്യൂസിലൻഡിൽ പ്രധാനമന്ത്രി ഇന്ന് നടത്തിയ ചർച്ചകളിൽ ധാരണയായി.
തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന് വൻതോതിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തു. ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്.
ജയ്പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നിയമ വിദ്യാർത്ഥിക്കെതിരെ ആരോപണവുമായി അമ്മയുടെ സഹോദരൻ. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അച്ഛനും മരിച്ചിരുന്നുവെന്നും ഇതിന് പിന്നിൽ നിയമ വിദ്യാർത്ഥിനി തന്നെയാകാമെന്നാണ് ആരോപണം.
ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറ്. ബഹാമാസിൽ വിമാനം തകർന്ന് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു.ബഹാമാസിലെ ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെറുവിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 9 യാത്രക്കാരും പൈലറ്റും അടക്കം പത്ത് പേരും കൊല്ലപ്പെട്ടു.
പാക് സൈനിക മേധാവി അസിം മുനീറിന് ഇനി രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുമതലയും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപവത്കരിച്ച ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രത്യേക സമിതിയിലാണ് രാജ്യത്തെ സൈനിക മേധാവിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. താൻ ഇല്ലാതായാലും നടപ്പാക്കാൻ ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ യുഎസ് ഉപരോധങ്ങൾക്കും ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനും പിന്നാലെയാണ് ഈ ഭീഷണി.
ബംഗ്ലാദേശിലെ സെമിനാറിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറിയായ പൂജാ കുമാരി ഝായാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിൽ വേദിയിൽവെച്ച് തന്നെ പ്രതിഷേധമറിയിച്ചത്.
ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നതായി ഇറാൻ ആരോപിക്കുന്നു. ഹോർമൂസിലെ കപ്പൽ ആക്രമണത്തിന് പിന്നിൽ ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്രവിഭാഗങ്ങളാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒയോ സംസ്ഥാനത്തുനിന്ന് സായുധ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രണ്ട് മാസത്തിന് ശേഷം രക്ഷപെടുത്തി. സൈനിക നടപടിയിലൂടെയാണ് ഇവരെ മോചിപ്പിച്ചതെന്ന് പ്രസിഡന്റ് ബോല ടിനുബു പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനം ഒരുക്കിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടെ ഗാസയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറായ മുഹമ്മദ് അല്‍ വാഹിദി (57) ആണ് കൊല്ലപ്പെട്ടത്.
ഇന്‍ഡോനേഷ്യയിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ചീഫ് പ്രൊസിക്യൂട്ടര്‍ ഫെബ്രി അദ്രിയാന്‍ഷാ രാജിവെച്ചു. ഫെബ്രിയുടെ വീട്ടിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണക്കട്ടികളും വന്‍തോതില്‍ വിദേശ കറന്‍സികളും പിടിച്ചെടുത്തതിന് പിന്നാലെയാണ് രാജി.
ഇത്തവണ ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരണപ്പെട്ടതായി ദക്ഷണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല.
ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. തന്റെ ആദ്യ രണ്ട് നമത്സരങ്ങളിൽ തിളങ്ങാതെ പോയ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്.
