സിപിഐഎം പ്രതിഷേധത്തിനെതിരെ അമ്പലപ്പുഴ എംഎല്എ ജി സുധാകരന്. ജനങ്ങള്ക്ക് അനുകൂലമായിട്ടല്ലാതെ ഒരു നടപടി എടുത്തതായിട്ട് ആര്ക്കും പറയാന് സാധിക്കില്ല, പിന്നെന്തിനാണ് എന്റെ എംഎല്എ ഓഫീസിലേക്ക് ഇവര് മാര്ച്ച് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസുകാര് കൂട്ടായിരുന്നു, ഭരണം മാറിയതൊന്നും ഇവിടുത്തെ പൊലീസ് അറിഞ്ഞിട്ടില്ല. ആരോടും മമതയും കാണിക്കണ്ട, വിരോധവും കാണിക്കണ്ട. നിങ്ങള് നിങ്ങളുടെ ജോലി ചെയ്യണം. എനിക്ക് ഒരു പൊലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം പ്രതിഷേധത്തിനെതിരെ ജി സുധാകരന്
