വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി
