കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഷംസുദ്ദീൻ. ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായ നടപടി ആയില്ല. കുട്ടികളെ കരുവാക്കിയത് പോലെയായി. കുട്ടികൾ പരിഹസിക്കപ്പെട്ടുവെന്നും വിഷയത്തിൽ ജലീൽ തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ, “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു എന്നാണ് ആരോപണം.
കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഷംസുദ്ദീൻ
