Untitled design 20250112 193040 0000

 

 

തിരുവനന്തപുരം നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യക്കൂമ്പാരമായ സാഹചര്യത്തിൽ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര മാലിന്യസംസ്കരണത്തിന് കോർപ്പറേഷൻ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, മാലിന്യം പൂർണമായി നീക്കാനും സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ഉത്തരവിട്ടു.

 

കാപ്പാ കേസിൽ പ്രതിയായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. ജനവിധി മാനിക്കാൻ ഹൈക്കോടതിയുടെ അസാധാരണ ഉത്തരവിലൂടെയാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായ ഈ സംഭവത്തിന് വഴിയൊരുങ്ങിയത്. ഇത് തിരുവനന്തപുരത്തിന് നാണക്കേടാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

 

മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

 

മണ്ണാർക്കാട് വിജയോത്സവത്തിനിടെ വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ. താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, ഒരു അധ്യാപകന്റെ സ്നേഹത്തോടെയുള്ള തിരുത്തൽ മാത്രമാണ് നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

മണ്ണാർക്കാട്ടെ പൊതുപരിപാടിയിൽ വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ച മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. കുട്ടിയെ വേദിയിലേക്ക് വിളിച്ച് ചെവിയിൽ നുള്ളിയ സംഭവം ബാലാവകാശ ലംഘനമാണെന്നും ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും എം എസ് എഫ്.

 

കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തെറ്റ് മനസിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം തുടർന്ന് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

 

കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായ നടപടി ആയില്ല. കുട്ടികളെ കരുവാക്കിയത് പോലെയായി. കുട്ടികൾ പരിഹസിക്കപ്പെട്ടുവെന്നും വിഷയത്തിൽ ജലീൽ തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ പറഞ്ഞു. കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു.

 

ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന വാർത്ത തെറ്റാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 

എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ഭൂമി ലക്ഷ്യമിട്ട് സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം. ഇന്ന് ചേർന്ന യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർഎസ് ശശികുമാറാണ് വിഷയം ഉന്നയിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചർച്ച പാടില്ലെന്ന് സിപിഎം അംഗം വാദിച്ചു.

 

പത്രപ്രവര്‍ത്തന മേഖലയില്‍ സമഗ്ര സംഭാവനയ്ക്കുള്ള കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന്. കാമ്പിശേരി കരുണാകരന്‍ ലൈബ്രറിയുടെ ഏഴാമത് അവാര്‍ഡാണിത്. 25,000 രൂപയും ചിത്രകാരന്‍ അജിത് പ്ലാക്കാട് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

 

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത.

 

സംസ്ഥാനത്ത് വർധിച്ച വൈദ്യുതി ഉപയോഗവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവും കാരണം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ മൂലമുള്ള മഴക്കുറവും ഉയർന്ന താപനിലയുമാണ് ഉപയോഗം കൂടാൻ കാരണം.

 

ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. അഡ്വ കെ. ആർ സുനിലാണ് പുതിയ സ്പെഷയ്ൽ ജിപി. ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു.

 

വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്.

 

വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരയ്ക്ക് മുംബൈയിൽ നിന്നുളള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരടക്കം 15 പേരാണ് വിയറ്റ്നാമിൽ അപകടത്തിൽ മരിച്ചത്.

 

യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് കോൺ​ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അം​ഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ. ഇത്തരം വീഡിയോ ചെയ്യുന്നവർ അടൂർ എത്തിയാൽ ചിലപ്പോൾ രണ്ടടി കിട്ടിയെന്നിരിക്കുമെന്നും അത് സ്വാഭാവികമാണെന്നും ശ്രീനാദേവി മാധ്യമങ്ങളോട് പറഞ്ഞു.

 

താരസംഘടനയായ അമ്മയിലെ അഡ് ഹോക്ക് കമ്മറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേർക്കുന്നതിനെ ശ്വേത മേനോൻ എതിർത്തു. അഡ് ഹോക്ക് കമ്മറ്റിയുടെ പ്രവര്‍ത്തനം വിലക്കിയതിനെതിരെ രമേഷ് പിഷാരടിയും എതിര്‍പ്പ് അറിയിക്കും. ഈ മാസം 27ന് എറണാകുളം മുന്‍സിഫ് കോടതി ഇരുവാശികളുടെയും വാദം കേള്‍ക്കും.

 

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ തനിക്ക് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ താൻ അത് നിരസിച്ചതായും വെളിപ്പെടുത്തി. കായംകുളത്ത് മത്സരിച്ചിരുന്നെങ്കിൽ എക്സൈസ് മന്ത്രിയായേനെ എന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്തെ മദ്യനയത്തെയും തെരുവ് നായ ശല്യത്തെയും രൂക്ഷമായി വിമർശിച്ചു.

 

 

സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തി.സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിൽ ബസുടകമള് ഉന്നയിച്ചു.

 

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും പിഎസ്‍സി തീരുമാനിച്ചു. കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം എടുത്തത്.

 

ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ(ഐബി) ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആംആദ്മി നേതാവ് ഉൾപ്പെടെ അഞ്ച് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ആംആദ്മി പാർട്ടിയുടെ മുൻ നേതാവും മുൻ കൗൺസിലറുമായ താഹിർ ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

 

 

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക് പരിക്കേറ്റു. നാ​ഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.

 

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് രാഷ്ട്രീയ പിന്തുണയേറുകയാണ്. വരും ദിവസങ്ങളിൽ പാർലമെന്റിലേക്ക് മാർച്ച് നടത്താനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്.

 

ബിഹാറിൽ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പൊലീസിലെ വനിതാ ഹോം​ഗാർഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയെന്നും ബന്ദിയാക്കിയശേഷം പൊലീസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. അതേസമയം, സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

 

ഇ-കെവൈസി പൂർത്തിയാക്കാത്തതും വരുമാന പരിധി ലംഘിച്ചതും പ്രായപരിധി കഴിഞ്ഞതും ഉൾപ്പെടെ വിവിധ കാരണങ്ങളാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിഎജി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി.

 

ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്‍റെ റിപ്പോർട്ട് പ്രകാരം സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ മാറി. മെച്ചപ്പെട്ട നെറ്റ്‌വർക്ക്, കാര്യക്ഷമമായ ഏകോപനം എന്നിവ ഈ നേട്ടത്തിന് കാരണമായി.

 

ഇറാനുമായുള്ള സംഘർഷത്തിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കണമെന്നും അതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിഫലം വേണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ചർച്ചകളിൽ നിലപാട് മാറ്റുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഖാസിം സുലൈമാനിയുടെ വധത്തെയും ആണവ കരാർ റദ്ദാക്കിയതിനെയും ന്യായീകരിച്ചു.

 

നേപ്പാളിൽ വീണ്ടും ജെൻസീ പ്രക്ഷോഭം. പൊലീസ് നടപടിയിൽ ബൈക്ക് ടാക്സി ഡ്രൈവറായ 25-കാരന്റെ ആത്മഹത്യചെയ്തതും സർക്കാരിന്റെ ചേരി ഒഴിപ്പിക്കലുമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ നേപ്പാളിൽ വീണ്ടും യുവാക്കൾ തെരുവിലിറങ്ങി.

 

യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

 

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, റഷ്യയുടെ അതിപ്രധാന കമാൻഡ് വിമാനങ്ങളിലൊന്ന് ടെഹ്‌റാനിൽ ലാൻഡ് ചെയ്തു. റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണത്തലവന്മാരുടെ യാത്രകൾക്കായി ഉപയോഗിക്കുന്ന ടിയു-214പിയു വിമാനമാണ് ഇറാൻ തലസ്ഥാനത്ത് എത്തിയത്.

 

ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനോടും അയർലൻഡിനോടും പരമ്പര തോറ്റ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഹനുമ വിഹാരി. കോച്ച് ഗൗതം ഗംഭീറിന് ചില കളിക്കാരോട് പക്ഷപാതമുണ്ടെന്നും ടീം സെലക്ഷനിൽ വലിയ പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *