‘ടോം ക്രൂസിനെ നായകനാക്കി അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്യുന്ന കോമഡി സറ്റയര്‍ ചിത്രം ‘ഡിഗര്‍’ ട്രെയിലര്‍ എത്തി. ശ്വത കോടീശ്വരനായ ഡിഗര്‍ റോക്ക്വെല്‍ എന്ന എണ്‍പതുകാരനായി ടോം ക്രൂസ് ചിത്രത്തിലെത്തുന്നു. ജോണ്‍ ഗുഡ്മാന്‍, സാന്ദ്ര ഹുള്ളെര്‍, റോബര്‍ട്ട് ജോണ്‍, സോഫീ വൈല്‍ഡ്, ജെസി പ്ലെമണ്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഗണേഷ് എന്ന ഇന്ത്യക്കാരനായി റിസ് അഹമ്മദ് അഭിനയിക്കുന്നു. ഇതേ വേഷത്തിനു വേണ്ടി ഫഹദ് ഫാസിലിനെ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഓഡിഷന്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇമ്മാനുവല്‍ ലുബെസ്‌കിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സ്റ്റീഫന്‍ മിറിയോണി. സംഗീതം കോസ്‌മോ ഷെല്‍ഡ്രേക്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളിലെത്തും. വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് വിതരണം.
