റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നും വാര്‍ത്തകളുണ്ട്. സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയില്‍ മലയാളി താരം മമിത ബൈജു നായികയായി എത്തുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 14-നാണ്. സംവിധായകന്‍ തന്നെയാണ് രചനയും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
