ആന്ധ്രപ്രദേശിൽ കോവിഡ് ബാധയെ തുടർന്നുള്ള രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഒഡീഷയിൽ ആരോഗ്യ ജാഗ്രത ശക്തമാക്കി. ഒഡീഷയുടെ അയൽ സംസ്ഥാനമായ ആന്ധ്രയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും പുരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അടിസ്ഥാന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജൂലൈ 16ന് നടക്കാനിരിക്കുന്ന പ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്ക് മുന്നോടിയായാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷണം വർധിപ്പിച്ചത്.
ആന്ധ്രയിൽ കോവിഡ് മരണം
