മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്ന് വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ മാത്രം ചിത്രം എടുത്തു. ശരീരത്തിന്റെ മാത്രം ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു കൃഷ്‌ണ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീ സുരക്ഷ, സർക്കാരുകളുമായി ചർച്ച നടത്തി പദ്ധതികൾ തയ്യാറാക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ ഇപ്പോഴുമുണ്ട്. തടയാൻ വനിതാ ശിശു ക്ഷേമ വകുപ്പ് നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ
