വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. എംപവേഡ് കമ്മിറ്റി നൽകുന്ന ശുപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സർക്കാരിന് കത്ത് നൽകിയത്. സാധാരണഗതിയിൽ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ വേഗം കത്ത് നൽകാനുള്ള തീരുമാനം അദാനി പോർട്സ് സ്വീകരിച്ചത്. ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം […]
കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായിട്ട് 6 ദിവസം
പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം. മൂപ്പനെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. മൂപ്പനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. മൂപ്പന്‍റെ ബന്ധുക്കളും പൊലീസിനും വനവകുപ്പിനും ഒപ്പം പോകും. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. എന്നാൽ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം […]
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെയും, കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. നാളെ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. 2006 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയെന്ന് ആരോപണമുയര്‍ന്നത്. പിണറായി സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യും
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ലൈംഗിക സൂചനയോടെ ഉള്ള പരാമർശം, സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം, മത സ്പർദ്ധ വളർത്തൽ, മതവികാരം വൃണപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി വരുന്നു
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്‍റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉൾപ്പെടുത്തിയ പ്രൊപ്പോസൽ കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെഎസ്ആർടിസിയും പൊതുസമൂഹവും തമ്മിലുള്ള […]
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 2, വ്യാഴം
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. 541 പരിപാടികളാണ് 100 ദിന കര്‍മ്മ പദ്ധതിയിലുള്ളത്. നിയമസഭയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്‍ പാസാക്കിയതിനുശേഷം സംസാരിക്കവേയാണ് മുഖ്യമന്ത്രി 100 ദിന കര്‍മ്മ പരിപാടി പ്രഖ്യപിച്ചത്. 100 ദിന കര്‍മ്മ പരിപാടിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ഓരോ 20 ദിവസം കൂടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശന്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിന് അദാനി കമ്പനി സര്‍ക്കാരിന്റെ […]
ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച നേടി രാജ്യം. 1,94,812 കോടി രൂപയാണ് ജൂണിലെ ജിഎസ്ടി കളക്ഷന്‍. കഴിഞ്ഞ വര്‍ഷം ഇത് 1,71,105 കോടി രൂപയായിരുന്നു. 2025 ജൂണില്‍ ജിഎസ്ടി റീഫണ്ടിന് ശേഷമുള്ള വരുമാനം 1,45,984 കോടി രൂപയായിരുന്നു. ഇത്തവണയിത് 1,62,377 കോടി രൂപയായി. ആഭ്യന്തര ഇടപാടുകളിലൂടെയുള്ള ജിഎസ്ടി ഇത്തവണ 6.5 ശതമാനം വര്‍ധിച്ച് 1,34,774 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,26,506 കോടി രൂപയായിരുന്നു. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 34.6 […]
എഐ വരവോടെ കുപ്പുകുത്തി ഇന്ത്യന്‍ ഐടി കമ്പനികള്‍
നിര്‍മിത ബുദ്ധിയുടെ വരവോടെ പ്രധാനപ്പെട്ട ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിവില 50 ശതമാനത്തിലേറെ ഇടിഞ്ഞു. 10 ഇന്ത്യന്‍ ഐടി കമ്പനികളുടെ വിപണി മൂലധനത്തില്‍ 19 ലക്ഷം കോടി രൂപയിലധികമാണ് ചോര്‍ന്നു പോയത്. ടിസിഎസും ഇന്‍ഫോസിസും 2020നു ശേഷമുള്ള താഴ്ന്ന നിലയിലാണ്. 2024 ഓഗസ്റ്റ് 30ന് സര്‍വകാല റെക്കോഡായ 4,592.25 രൂപയിലെത്തിയ ടിസിഎസ് ഓഹരിവില ഇപ്പോള്‍ 56 ശതമാനമാണ് ഇടിഞ്ഞത്. 2021 ഒക്ടോബര്‍ 14ലെ 369.93 എന്ന സര്‍വകാല ഓഹരിവിലയില്‍ നിന്ന് 170 രൂപയിലേക്കാണ് വിപ്രോ കൂപ്പുകുത്തിയത്. 50 […]
അമ്പരപ്പിക്കുന്ന മേക്കോവറുമായി ജാഫര്‍ ഇടുക്കി
പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ തന്നെ അഭിനയിക്കുന്നു. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് […]
