w 412h 232croprect 2x0x1916x1078imgid 01kvjarsn33zn8c6s9jarphbgnimgname vlcsnap 2026 06 20 16h23m58s245 1781952964259

സിപിഎം പ്രാദേശിക നേതാവിൻ്റെ പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ.ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ എംഎൽഎ രംഗത്ത്. ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന് ചോദിച്ച ജി സുധാകരൻ, തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്നും ചോദിച്ചു. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്നത് കാടൻ നിയമമാണ്. ഇത്തരം കാടൻ നിയമം ആണോ സിപിഎമ്മിൻ്റേതെന്നും അദ്ദേഹം ചോദിച്ചു. അമ്പലപ്പുഴയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *