ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. തീഷ്ണമായ ഭാവത്തോടെ മോഹന്‍ലാലും അല്പം ദൈന്യഭാവത്തില്‍ വിസ്മയ മോഹന്‍ലാലും നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്റണിയും താഴെ ഒരു കുട്ടിയുടെ ചുമലില്‍ കൈയ്യിട്ടു നടക്കുന്ന വിസ്മയ മോഹന്‍ലാലുമാണ് പോസ്റ്ററില്‍. മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
‘തുടക്കം’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍
