2 23

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബിഎസ്എന്‍എല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് പ്രധാന സര്‍വീസ് മേഖലകളില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി. മുന്‍ വര്‍ഷം 4,017 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 401 കോടി രൂപയുടെ വര്‍ധന. കോര്‍പ്പറേറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,463 കോടി രൂപയില്‍ നിന്ന് 19.2 ശതമാനം വര്‍ധിച്ച് വരുമാനം 1,745 കോടി രൂപയായി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, അസം തുടങ്ങിയ സര്‍ക്കിളുകളാണ് മികച്ച പ്രകടനം നടത്തിയത്. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 8 ശതമാനം ഉയര്‍ന്ന് 1,724 കോടി രൂപയായി. മുന്‍വര്‍ഷം 1,594 കോടി രൂപയായിരുന്നു. ബ്രോഡ്ബാന്‍ഡ് അടക്കമുള്ള ലാന്‍ഡ്‌ലൈന്‍ മേഖലയില്‍ നിന്നുള്ള വരുമാനം 960 കോടി രൂപയായി തുടര്‍ന്നു. പ്രവര്‍ത്തന ലാഭം 2024-25ല്‍ 5,100 കോടി രൂപയായും, തൊട്ടടുത്ത വര്‍ഷം 7,500 കോടി രൂപയായും ഉയര്‍ന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *