യു ഡി എഫ് സർക്കാർ അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു. മുൻ എൽ ഡി എഫ് സർക്കാർ ധൂർത്തായിരുന്നുവെന്നും ലക്ഷം കോടിയുടെ ബാധ്യത വരുത്തിവെച്ചെന്നുമുള്ള യു ഡി എഫിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കണക്കുകൾ നിരത്തി പിണറായി തിരിച്ചടിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെയാണ് പ്രതിപക്ഷം ഈ ബദൽ റിപ്പോർട്ട് പുറത്തിറക്കിയത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച വാദങ്ങൾ പൊളിഞ്ഞതോടെ, സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾ മുൻകൂട്ടി ന്യായീകരിക്കാനാണ് യു ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു.
യു ഡി എഫ് സർക്കാർ അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു
