പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മരിച്ചപയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യനായ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അനസ്തീഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
