കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നു നേരത്തെ നൽകിയ മാപ്പപേക്ഷ തിരുത്തി പുതിയത് സമർപ്പിച്ച് കെ. ബിജു ഐഎഎസ്. കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ ഹൈക്കോടതിയിൽ അദ്ദേഹം പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് കെ. ബിജു ഐഎഎസ്
