Untitled design 20250112 193040 0000

 

 

ഓപ്പറേഷൻ തൂഫാൻ്റെ ഭാ​ഗമായി പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. പെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരിൽ ഇനി കാണാൻ പോകുന്നത് നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

 

ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിൽ ​ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. പരിപാടി സർക്കാർ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാർട്ടിയുടെ നയങ്ങൾക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.

 

വിവാദമായ നിയമനത്തട്ടിപ്പിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സിക്ക് കത്ത് നൽകി. ഓഫീസിൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് കത്ത് നൽകിയത്. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

പ്രിയദർശിനി പദ്ധതി മൂലമുള്ള പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ആറാഴ്ചയ്ക്കകം പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണിത്

 

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മിൽ നിർണായക ചർച്ച നടത്തി. കമ്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കമ്പനികളിൽ പുനർനിയമനം നൽകാൻ ചർച്ചയിൽ ധാരണയായി.

 

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ പ്രചാരണം വസ്തുതാ വിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിന്തുണ അറിയിച്ചത്

 

ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കാൻ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ വേണമെന്ന് കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെട്ടു. ലാഭവിഹിതം, മാലിന്യം സ്വീകരിക്കുന്നതിലുള്ള പൂർണ്ണ അധികാരം, കൃത്യമായ ലീസ് കാലാവധി എന്നിവയാണ് കോർപ്പറേഷന്റെ പ്രധാന നിബന്ധനകൾ.

 

ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കാൻ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ വേണമെന്ന് കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെട്ടു. ലാഭവിഹിതം, മാലിന്യം സ്വീകരിക്കുന്നതിലുള്ള പൂർണ്ണ അധികാരം, കൃത്യമായ ലീസ് കാലാവധി എന്നിവയാണ് കോർപ്പറേഷന്റെ പ്രധാന നിബന്ധനകൾ .

 

സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു. മുൻ എൽ ഡി എഫ് സർക്കാർ ധൂർത്തായിരുന്നുവെന്നും ലക്ഷം കോടിയുടെ ബാധ്യത വരുത്തിവെച്ചെന്നുമുള്ള യു ഡി എഫിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കണക്കുകൾ നിരത്തി പിണറായി തിരിച്ചടിച്ചത്.

 

2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ രേഖയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നത്‌.

 

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ എംഎൽഎ രംഗത്ത്. ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന് ചോദിച്ച ജി സുധാകരൻ, തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്നും ചോദിച്ചു.

 

പാതയോരങ്ങളിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി പരിഹാരിക്കാൻ കർശനമായ എസ്ഒപി പുറത്തിറക്കി. കേബിളുകളുടെ നിരീക്ഷണത്തിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. അനധികൃത കേബിളുകൾ നീക്കം ചെയ്യാനും പൊതുജനങ്ങൾക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം ഒരുക്കാനും നിർദേശമുണ്ട്.

 

കോഴിക്കോട് ചാലിയം ഇല്ലിക്കൽ സീഫുഡ് കടയിൽ നിന്നും കല്ലുമ്മക്കായ മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെ സ്കൂട്ടറിലെത്തിയ ആളാണ് ചാക്കിൽ സൂക്ഷിച്ച കല്ലുമ്മക്കായ മോഷ്ടിച്ചത്. ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പ്രചാരണത്തിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലെയും വീഴ്ചകളും നേതാക്കളുടെ പെരുമാറ്റത്തിലെ പിഴവുകളും തിരിച്ചടിക്ക് കാരണമായെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

 

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീൽ ഹ‍ർ‍ജി തള്ളി ഹൈക്കോടതി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്.

 

ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 42 ദിവസം കൊണ്ട് 6000 പേരെ അറസ്റ്റ് ചെയ്യുകയും 70 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

 

കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നൽകിയ പാനൽ പൂർണ്ണമായി വെട്ടിമാറ്റി ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ ആരോപിക്കുന്നു.

 

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായില്ല.

 

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

 

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്.

 

തിരുവനന്തപുരം കുമാരപുരം പൂന്തി റോ‍ഡിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. അ​ഗ്നിശമന സേനം സ്ഥലത്തെത്തി. റോഡ് നിർമാണത്തിനായി റോഡ‍ിന്റെ വശങ്ങൾ ജെസിബി ഉപയോ​ഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്.

 

പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

 

ആമയിഴഞ്ചാൻ തോടിന്റെ വശം ഇടിഞ്ഞതിനെ തുടർന്ന് വഞ്ചിയൂരിലെ പാലം പുനർനിർമ്മിക്കുന്നതിന് പകരം മതിൽ കെട്ടി അടച്ച കോർപറേഷൻ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. പ്രധാന പാത അടച്ചതോടെ യാത്രാദുരിതം രൂക്ഷമായെന്നും, പാലം ഉടൻ തുറന്നില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

 

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു എന്ന രീതിയിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു . എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് വിഭാഗം വ്യക്തമാക്കി.

 

കർണാടകത്തിൽ അനുകൂല വിധി നേടാനായി കോടതിമുറിയിൽ കൂടോത്രം നടത്തിയ സ്ത്രീ അറസ്റ്റിൽ. കോടതി നടപടിക്രമങ്ങൾ ആരംഭിക്കും മുൻപ് ജഡ്ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരിയായ മഞ്ജുള ആണ് അറസ്റ്റിലായത്.

 

ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള ബാറുകളുടെയും റെസ്റ്റോറൻ്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം പുലർച്ചെ മൂന്നരവരെയാണ് നീട്ടിയത്.

 

 

ബങ്കിപ്പൂ‍ർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ. തനിക്ക് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഭാര്യയ്ക്ക് 101.93 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പ്രശാന്ത് കിഷോ‍ർ വ്യക്തമാക്കി .

 

മുതിർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാ സിങ്‌റൂയിയെ അഴിമതി ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്തതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്

 

ഇറാഖിൽ അഴിമതിക്കെതിരായ ‘ഓപ്പറേഷൻ ഡോൺ’ എന്ന നടപടിയുടെ ഭാഗമായി 375 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. മുൻ ഡെപ്യൂട്ടി എണ്ണമന്ത്രി അദ്നാൻ അൽ-ജുമൈലിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോടിക്കണക്കിന് ദിനാറും മറ്റ് സ്വത്തുക്കളും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നടപടികളിലൊന്നാണിത്.

 

ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

 

ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക പെടുമെന്ന് റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

 

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 259 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷം 107-6ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ജോ റൂട്ടിന്‍റെയും ലിയാം ഡോസന്‍റെയും അര്‍ധസെഞ്ചുറികളുടെയും സെഞ്ചുറി കൂട്ടുകെട്ടിന്‍റെയും മികവിൽ 47.5 ഓവറില്‍ 258 റണ്‍സിന് ഓള്‍ ഔട്ടായി.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *