1 23

ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ 2026 ജൂലൈ 15 മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറയും. ബ്രിട്ടീഷ് വിസ്‌കിയുടെ ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടനടി കുറയും. ബ്രിട്ടീഷ് കാറുകളുടെ തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായും കുറയും. ഇന്ത്യ തങ്ങളുടെ 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഈ കരാറിലൂടെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുകെ വിപണിയില്‍ ഏകദേശം 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ലാത്ത പ്രവേശനം ലഭിക്കും. ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, പഞ്ചസാര, അരി, മുട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങളെ കരാറിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. കരാര്‍ പൂര്‍ണമായി നടപ്പിലാകുന്നതോടെ ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം 25.5 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *