യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടതായാണ് വിവരം. ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍നെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്നലില്‍ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമല്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസര്‍നെയിം സംവിധാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, […]
‘കിരീടം’ ജൂലായ് 10ന് റീ റിലീസിനെത്തും
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹന്‍ലാല്‍-ലോഹിതദാസ്- സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം, 37 വര്‍ഷങ്ങള്‍ക്കിപ്പുറം 4കെ ദൃശ്യമേന്മയിലും ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും തിയറ്ററുകളിലെത്തുക. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം […]
‘കല്യാണി’ റീമിക്‌സില്‍ ശ്രേയ ഘോഷാലും സാനിയയും
‘കല്യാണി’ എന്ന ഗാനത്തിന്റെ വിജയത്തിന് പിന്നാലെ അര്‍ജന്‍, കെഡിഎസ്, റോണ്‍, ഫിഫ്റ്റി 4 എന്നിവര്‍ ഈ ഗാനത്തിന്റെ പ്രത്യേക റീമിക്‌സുമായി എത്തുന്നു. ശ്രേയ ഘോഷാലും ഇവര്‍ക്കൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രാദേശിക തലത്തില്‍ ശ്രദ്ധ നേടിയ ഒരു ഗാനമായി മാറിയ ‘കല്യാണി’, പിന്നീട് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ മറികടന്ന് രാജ്യവ്യാപകമായ സംഗീത പ്രതിഭാസമായി വളര്‍ന്നു. സ്‌പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാര്‍ട്ടില്‍ ‘കല്യാണി’ 17-ാം സ്ഥാനവും സ്‌പോട്ടിഫൈ യുഎഇ ടോപ് 200 ചാര്‍ട്ടില്‍ രണ്ടാം […]
വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ വിറ്റത് വെറും മൂന്ന് യൂണിറ്റ്
മാരുതി സുസുക്കി അവതരിപ്പിച്ച രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ് ഫ്യൂവല്‍ കാറായ വാഗണ്‍ആര്‍ ഫ്‌ലെക്‌സ് മോഡല്‍ ജൂണില്‍ വെറും മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഏകദേശം 7.23 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ വാഹനത്തിന് സാധാരണ പെട്രോള്‍ വാഗണ്‍ആര്‍ മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപ അധിക വിലയുണ്ട്. ഇന്ത്യയിലെ എത്തനോള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ മോഡലിനെ കണക്കാക്കുന്നത്. ഇ20 മുതല്‍ ഇ85 വരെയുള്ള എത്തനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ […]
ഓ ബിലാത്തീ… ഓമല്‍ക്കിനാത്തീ…
ദീപ ഒരു യാത്രികയല്ല, വംശസ്മൃതിയുടെ ചോദനയാല്‍ പറക്കാന്‍ നിര്‍ബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്. ഓര്‍മ്മയെഴുത്തുകളില്‍നിന്ന് യാത്രയെഴുത്തിലേക്കു പറക്കുമ്പോള്‍ ദീപയുടെ ഭാഷ തൂവല്‍പോലെ മിനുസമാകുന്നു. വീക്ഷണങ്ങള്‍ വിഹഗത്തിന്റേതാകുന്നു. എല്ലാവര്‍ക്കും ഒരേ അര്‍ഹതയുള്ള സ്നേഹംപോലെ, എല്ലാവര്‍ക്കും ഒരേ അവകാശമുള്ള സ്ഥലമോ കാലമോ ഓര്‍മ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താന്‍ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ. – കെ.ആര്‍. മീര. ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക്, ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി സഞ്ചരിച്ച ഒരു എഴുത്തുകാരിയുടെ യാത്രാക്കുറിപ്പുകള്‍. ‘ഓ ബിലാത്തീ… ഓമല്‍ക്കിനാത്തീ…’. ടി.എസ് ദീപ. മാതൃഭൂമി. […]
അമിതമായാല്‍ പ്രോബയോട്ടിക്‌സും അപകടമുണ്ടാക്കും
കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഗുണമെന്ന ധാരണ പ്രോബയോട്ടിക്‌സിന്റെ കാര്യത്തില്‍ അപകടമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രോബയോട്ടിക്‌സ് എന്നത് കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളാണ്. ഇവ പ്രധാനമായും കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുക, വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുക, ചില ആന്റിബയോട്ടിക് ചികിത്സകള്‍ക്ക് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. ഗട്ട് മൈക്രോബ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പ്രോബയോട്ടിക്‌സ് അമിതമായി ഉപയോഗിക്കുന്നത് കുടലില്‍ അമിതമായി പുളിക്കല്‍ പ്രക്രിയ നടക്കാനും ദഹനനാളത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും […]
അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു
അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും ജയിലിലായേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു. പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും.
മുസ്ലിം ലീഗ് നേതൃത്വത്തിൽ നിലനിൽക്കുന്ന കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീൽ
മുസ്ലിം ലീഗ് നേതൃത്വത്തിൽ നിലനിൽക്കുന്ന കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീൽ. പാർട്ടിക്കായി ചോരയും നീരും നൽകിയ സാധാരണ പ്രവർത്തകർക്ക് ലീഗിൽ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും, നേതാക്കളുടെ മക്കൾക്കും കൂടെ നിൽക്കുന്ന കമ്മീഷൻ ഏജന്‍റുമാർക്കും മാത്രമാണ് ലീഗ് ഭരണത്തിൽ വരുമ്പോൾ നേട്ടങ്ങളുണ്ടാകുന്നതെന്നും ജലീൽ ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ജില്ലയിൽനിന്ന് എംഎൽഎമാരെ മന്ത്രി പദവിക്ക് പരിഗണിക്കാത്തതും സ്റ്റാഫ് നിയമനത്തിൽ അവഗണിച്ചതും മുൻനിർത്തിയാണ് വിമർശനം. ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്നും വിമർശനം. മണ്ഡലം ഭാരവാഹികളാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിച്ചത്.
ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല
ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹജിക്കാരന്‍റെ വാദം.
