വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ വീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞരെങ്കിലും രാജിവെച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ യാഥാർഥ്യമാക്കാൻ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റില്‍ പണം നീക്കിവച്ചതിനു പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളജിനായുളള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ.
ആലപ്പുഴ നഗരസഭ പാര്‍ലമെന്‍റി പാര്‍ട്ടി നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.ജി.വിഷ്ണു ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രസ്താവന പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നാണ് സിപിഎം ആവശ്യം.
കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ആണവോർജ്ജ കോർപ്പറേഷൻ. സുരക്ഷാ സംവിധാനങ്ങളുടെ വിവരം ഒന്നും ചോർന്നിട്ടില്ലെന്നും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി.
പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും ആധുനിക എൽഎച്ച്ബി കോച്ചുകളാകുന്നു. ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര – ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ എന്ന കുറിപ്പോടെയാണ് പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കുമെന്ന് യുഡിഎഫ് സർക്കാരിനെ പരിഹസിക്കുന്നത്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേർക്ക് വ്യാജ ഫോണ്‍ കോള്‍. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പിനൊരുങ്ങുന്നത്. ഷാഫിക്കും ഡീൻ കുര്യാക്കോസിനും വിളിയെത്തിയിരുന്നു. സംഭവത്തിൽ പ്രിയങ്കയുടെ സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പരാതി നൽകിയിരിക്കുകയാണ്.
നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരത്തിൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു എന്ന് പരാതിക്കാരുടെ അഭിഭാഷകൻ. രണ്ടു ജോഡി ആനക്കൊമ്പിൻ്റെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം.
കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായ മൂന്നുപേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്തതിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി രംഗത്തെത്തി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്‍സി. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്‍സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാര്‍ രേഖകളാണ് പുറത്തു വന്നത്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ. ആവശ്യമില്ലാത്ത ട്രീറ്റ്മെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കറൻ്റ് പോയതോടെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു.
പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി രക്ഷാ പെൻഷൻ സമാധാൻ ആയോജൻ സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച കൊച്ചി പെരുമാനൂരിലെ നേവി ഏരിയ അക്കൗണ്ട്സ് ഓഫീസിൽ വച്ചാണ് നടത്തുക.
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിൽ തൊപ്പി ഇപ്പോഴും ഒളിവിലാണ്. തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെയും പൊലീസ് എതിർത്തിരുന്നു.
വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കുടുംബത്തെ കാണാതായിട്ട് എട്ട് ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി, ബജ്റങ്ദൾ പ്രവർത്തകർ മധ്യപ്രദേശിലെ കാത്തലിക്ക് സ്കൂൾ അടിച്ചുതകർത്തു. ജബൽപുരിലെ സെയ്ന്റ് അലോഷ്യസ് സ്കൂളിന് നേരേയാണ് ആക്രമണമുണ്ടായത്.
മൺസൂൺ കാലമായിട്ടും കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ രേഖപ്പെടുത്തിയത്. സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ള ഈ സമയത്ത് 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ 3 കോടിയുടെ തട്ടിപ്പേ നടന്നുള്ളൂവെന്നും, നോട്ടപ്പിശക് സംഭവിച്ചത് എസ്ബി ഐക്കെന്നും ക്ഷേത്രത്തിന്റെ ട്രഷറർ. സിഇഒ തെരഞ്ഞെടുപ്പ് നടപടികളിൽ അതൃപ്തി അറിയിച്ച് സന്യാസി സമൂഹമായ സന്ത് മണ്ഡൽ രംഗത്തെത്തിയിട്ടുണ്ട്.
അയോധ്യ, ബദരീനാഥ് ക്ഷേത്രങ്ങളിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം. ക്ഷേത്രത്തിലെ പൂജാരിമാർക്കും ജീവനക്കാർക്കും പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തി. ഇനിമുതൽ പൂജാരിമാർ പോക്കറ്റുകളില്ലാത്ത കുർത്തകളാണ് ധരിക്കേണ്ടത്.
ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ ആണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം ഷിപ്പിംഗ് കമ്പനികൾക്ക് നൽകിയത്.
ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്‍റീന ടീമിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഫോക്ക്‌ലാൻഡ് ദ്വീപ് രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് നടപടി. വിജയശേഷം ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേതാണ് എന്ന് സ്പാനിഷിൽ എഴുതിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.
