പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി രക്ഷാ പെൻഷൻ സമാധാൻ ആയോജൻ സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച കൊച്ചി പെരുമാനൂരിലെ നേവി ഏരിയ അക്കൗണ്ട്സ് ഓഫീസിൽ വച്ചാണ് നടത്തുക. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും രാവിലെ 10 മണി മുതൽ വൈകുന്നേരം 17 മണി വരെ അവരുടെ പരാതികൾ അറിയിക്കാൻ എത്തിച്ചേരാം. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (നേവി) ആണ് രക്ഷാ പെൻഷൻ സമാധാൻ ആയോജൻ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി കൊച്ചിയിൽ അദാലത്ത്
