ജനാധിപത്യ സംരക്ഷണത്തിന് കോടതിയും കണ്ണടച്ചാല്‍ എന്തു ചെയ്യുമെന്നു ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഇന്ത്യ മുന്നണി പ്രതിപക്ഷ കക്ഷികള്‍. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് അയച്ച ആറ് പേജുള്ള കത്തില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് ചീഫ് ജസ്റ്റിസിന് എഴുതുമായിരുന്നില്ലെന്നും ജനാധിപത്യം അപകടത്തിലാണെന്ന വസ്തുത കണക്കിലെടുത്ത് എഴുതുന്നതാണെന്നും കത്തില്‍ പറയുന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്. സര്‍ക്കാരിനെ അറിയിക്കാതെ വിദേശ […]
രാത്രി വാർത്തകൾ
കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലിനും പാറവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചതിനൊപ്പം, വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ സാധ്യതകൾ കണക്കിലെടുത്ത് അധികൃതർ […]
ഐപിഒ നടത്താന്‍ ആഗോള ബിയര്‍ കമ്പനിയും
ആഗോള ബിയര്‍ ബ്രാന്‍ഡായ കാള്‍സ്ബെര്‍ഗിന്റെ ഇന്ത്യന്‍ വിഭാഗം പ്രാഥമിക ഓഹരി വില്പനയ്ക്ക്. ഇതിനായി കോണ്‍ഫിഡന്‍ഷ്യല്‍ രീതിയില്‍ ഐപിഒ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ വഴി 6,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കാള്‍സ്ബര്‍ഗ് ഇന്ത്യയില്‍ 22 ശതമാനം വിപണി വിഹിതമുള്ള ബിയര്‍ കമ്പനിയാണ്. ഈ വര്‍ഷം അവസാനത്തോടെ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മാതൃകമ്പനിയുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും ഐപിഒയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാള്‍സ്ബര്‍ഗ് […]
വിപിഎന്‍ കമ്പനികള്‍ക്കും പൂട്ട് വീഴുന്നു?
രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാന്‍ ആളുകള്‍ വ്യാപകമായി വിപിഎന്‍ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കുകയും സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം. […]
‘അവറാച്ചന്‍ ആന്റ് സണ്‍സ്’ ടീസര്‍
കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ വീണ്ടും ഒരു ബിജു മേനോന്‍ ചിത്രം. ‘അവറാച്ചന്‍ ആന്റ് സണ്‍സ്’ ടീസര്‍ പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, […]
‘മഹാരാജ ഹോസ്റ്റല്‍’ സിനിമയിലെ ഗാനം
ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയിലെ ‘ചൂതാട്ടമോ…’ എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്ര നായര്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ […]
ബമ്പര്‍ കിഴിവുകളുമായി മാരുതി ഫ്രോങ്ക്‌സ്
2026 ജൂലൈ മാസത്തില്‍ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയില്‍, രാജ്യത്തെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവി ഫ്രോങ്ക്‌സിലും കമ്പനി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. ഫ്രോങ്ക്സില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ആദ്യത്തേത് ദൈനംദിന ഡ്രൈവിംഗിനായി 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്, രണ്ടാമത്തേത് പെര്‍ഫോമന്‍സ് പ്രേമികള്‍ക്കായി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. […]
മനസ്സിന്റെ നിറങ്ങള്‍
കുട്ടികളെ മനസ്സിലാക്കാന്‍ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങള്‍ എന്നിവ വളര്‍ത്താനുള്ള സമഗ്രമാര്‍ഗങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാര്‍, അധ്യാപകര്‍ എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്തകം നിര്‍ദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാര്‍ക്കുകള്‍ക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ഈ പുസ്തകം ഒരു പ്രചോദനമായിരിക്കും. ‘മനസ്സിന്റെ നിറങ്ങള്‍’. ഡോ. അബ്ദുള്‍ സത്താര്‍ എം.കെ. എച്ച്ആന്‍ഡ്‌സി ബുക്‌സ്. […]
മഴക്കാലത്ത് വിറ്റാമിന്‍ ഡിയുടെ കുറവ് നികത്താന്‍
മഴക്കാലത്ത് വിറ്റാമിന്‍ ഡി കുറവ് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മതിയായ ഉറക്കം ലഭിച്ചിട്ടും ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി കുറവാകാം. കൈ-കാല്‍, നടുവ്, മുട്ട് എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്നത് ശ്രദ്ധിക്കണം. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട്, ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും പേശികള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുക. ജലദോഷം, പനി, വൈറല്‍ അണുബാധകള്‍ എന്നിവ പതിവായി വരുന്നത് പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം. കാരണമില്ലാതെ വിഷമം, ഉത്കണ്ഠ, ഉത്സാഹക്കുറവ് എന്നിവ ചിലരില്‍ വിറ്റാമിന്‍ ഡി […]
നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം
നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം. മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കര്‍ശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
