w 412h 232croprect 0x1x1276x719imgid 01kxnegxdvzndvj4y7tcha3fnnimgname rajan joseph 1784205047227

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *