കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം ‘ജന നായകന്‍’ തിയേറ്ററുകളിലേക്ക്. ജൂലൈ 23ന് ചിത്രം വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെ ഔദ്യോഗികമായി ജന നായകന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന നിലയിലും ജന നായകന് തിയേറ്ററില്‍ ലഭിക്കാന്‍ പോകുന്നത് ഇതുവരെ കാണാത്ത സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മലയാളി താരം മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പൂജ ഹെഗ്ഡെ, പ്രിയ മണി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. സംഗീതമൊരുക്കിയത് അനിരുദ്ധാണ്.
‘ജന നായകന്’ ജൂലൈ 23ന് തിയേറ്ററുകളിലേക്ക്
