അഭിമന്യു ഷമ്മി തിലകന്, ബിബിന് ജോര്ജ്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിന് ദാമോദരന് സംവിധാനം ചെയ്യുന്ന ‘പൊടിപൂരം’ എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്ത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്, ശ്രീജിത്ത് രവി, സുധീര് സുകുമാരന്, അങ്കിത് മാധവ്, നന്ദന് ഉണ്ണി, അബിന് ബിനോ, എന് എം ബാദുഷ, അന്സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാല് സ്റ്റുഡിയോസിന്റെ ബാനറില് പി ശിവപ്രസാദ്, അമീര് കൊച്ചിന്, നിവിന് ഡി എന്നിവര് ചേര്ന്ന് നിര്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന് നിര്വഹിക്കുന്നു. പ്രശസ്ത ഹൊറര് നോവലെഴുത്തുകാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു. അന്സാജ് ഗോപി എഴുതിയ വരികള്ക്ക് ഫോര് മ്യൂസിക് സംഗീതം പകരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില് ആരംഭിക്കും.
