ഫോക്സ്വാഗണ്‍ ഇന്ത്യ 41.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് പുതിയ ടെയ്റോണ്‍ ലൈഫ് പുറത്തിറക്കി. ടെയ്റോണ്‍ നിരയിലെ പുതിയ അഞ്ച് സീറ്റര്‍ എന്‍ട്രി ലെവല്‍ വേരിയന്റാണിത്. ആര്‍-ലൈനിന്റെ 46.99 ലക്ഷം രൂപ വിലയേക്കാള്‍ 5 ലക്ഷം രൂപ കുറവാണ് ടെയ്റോണ്‍ ലൈഫിന് എന്നത് ശ്രദ്ധേയമാണ്. ടെയ്റോണ്‍ ആര്‍-ലൈന്‍ ഏഴ് സീറ്ററാണെങ്കില്‍ ടെയ്റോണ്‍ ലൈഫ് ഒരു അഞ്ച് സീറ്റര്‍ മോഡലാണ്. ദൃശ്യപരമായി ഏറെ കുറെ സമാനമാണെങ്കിലും, ആര്‍-ലൈനിലെ 19 ഇഞ്ച് യൂണിറ്റുകളേക്കാള്‍ ചെറിയ വലിപ്പത്തിലുള്ള വീലുകള്‍, ഒരു പുതിയ അലോയി വീല്‍ ഡിസൈന്‍, ‘ആര്‍’ ബ്രാന്‍ഡിങ് ഇല്ലാത്ത വളരെ ലളിതമായ ബമ്പറുകള്‍, വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ എന്നിവ ടെയ്റോണ്‍ ലൈഫ് വേരിയന്റിന് ലഭിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 201 ബിഎച്പി പരമാവധി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 2.0 ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ടെയ്റോണ്‍ ലൈഫിലും വരുന്നത്.
പുതിയ ടെയ്റോണ്‍ ലൈഫ് പുറത്തിറക്കി
