പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി. അർഹരായവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി
