എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്‍പത്തിയഞ്ച് ദിവസത്തിനകം മാനസിക പ്രയാസമുണ്ടാക്കിയതിനടക്കം 21 ലക്ഷത്തി അറുപതിനായിപരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്കും, ഡീലര്‍ക്കുമാണ് നിര്‍ദ്ദേശം. എഥനോള്‍ പെട്രോളിനെ കേന്ദ്രം പരമാവധി പ്രോത്സാഹിപ്പിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക ശരിവയ്കകുന്ന സംഭവമാണ് ഛത്തീസ് ഘട്ടില്‍ നടന്നത്.
മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം
മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചർച്ച ചെയ്യും. സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാകും. വിവാദം ഒഴിവാക്കാൻ ‘പണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്.
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചു
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ
മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ . കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകുന്നില്ലെന്ന വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്‌യു അധ്യക്ഷന് ലഭിക്കണമെന്നും പി എം നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാന അനുഭവമാണെന്ന് അനൂപ് പറയുന്നു. അവർക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് കോൺഗ്രസുകാരന്റെ വികാരം. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ലെന്നും അനൂപ് […]
ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്
ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.
വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി എം എം മണി
വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണി. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നാണ് ഭീഷണി പ്രസംഗം. ഫോറസ്റ്റ്കാര്‍ പൊലീസുകാര്‍ ചമയേണ്ടെന്നും പൊലീസുകാര്‍ ഫോറസ്റ്റുകാര്‍ ചമയേണ്ടെന്നും, വീട് വച്ച് താമസിക്കുന്ന സ്ഥലം കയ്യേറാന്‍ നോക്കേണ്ടെന്നുമാണ് ഭീഷണി.ഇടുക്കി കഞ്ഞിക്കുഴിയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നു എന്ന് ആരോപിച്ച് കര്‍ഷക സംഘം റേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.
ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം
ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ചയും, സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും സാധാരണ അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നും പരിപാടിക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ആക്യമില്ലെന്നും വിമർശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നാണ് വിവരം.
യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് പദം ഒഴിയാമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. പകരക്കാരനെക്കുറിച്ചുള്ള ആലോചന വന്നപ്പോള്‍ പ്രസിഡന്‍റാകാൻ താല്‍പര്യം അറിയിച്ചത് എം പിമാര്‍ ഉള്‍പ്പെടെ ഒരു ഡസൻ നേതാക്കളാണ് എന്നാൽ ഇപ്പോൾ ചര്‍ച്ച നിലച്ച മട്ടാണെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി […]
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്.
കോവിഡ് കാലഘട്ടത്തിലെ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതും വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പാണ്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്നത് വ്യാപകമായ ക്രമക്കേടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷ കാലയളവില്‍ മാത്രമായി 46 ലക്ഷം രൂപയാണ് […]
മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു
മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിർമിച്ചു നല്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അത് ഇന്ന് യാഥാർഥ്യമായി. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയതെന്നും 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഗവൺമെന്റ് അധികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്. സർക്കാർ അധികാരത്തിൽ എത്തി രണ്ടാമത്തെ ദിവസമാണ് കുടിയൊഴിപ്പിക്കലിനായി പൊലീസ് വന്നത്. പ്രശ്നം സർക്കാരിൻറെ […]
