Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി എം എം മണി

വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണി. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നാണ് ഭീഷണി പ്രസംഗം. ഫോറസ്റ്റ്കാര്‍ പൊലീസുകാര്‍ ചമയേണ്ടെന്നും പൊലീസുകാര്‍ ഫോറസ്റ്റുകാര്‍ ചമയേണ്ടെന്നും, വീട് വച്ച് താമസിക്കുന്ന സ്ഥലം കയ്യേറാന്‍ നോക്കേണ്ടെന്നുമാണ് ഭീഷണി.ഇടുക്കി കഞ്ഞിക്കുഴിയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നു എന്ന് ആരോപിച്ച് കര്‍ഷക സംഘം റേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ചയും, സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും സാധാരണ അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നും പരിപാടിക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ആക്യമില്ലെന്നും വിമർശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് പദം ഒഴിയാമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. പകരക്കാരനെക്കുറിച്ചുള്ള ആലോചന വന്നപ്പോള്‍ പ്രസിഡന്‍റാകാൻ താല്‍പര്യം അറിയിച്ചത് എം പിമാര്‍ ഉള്‍പ്പെടെ ഒരു ഡസൻ നേതാക്കളാണ് എന്നാൽ ഇപ്പോൾ ചര്‍ച്ച നിലച്ച മട്ടാണെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്.

കോവിഡ് കാലഘട്ടത്തിലെ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതും വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പാണ്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്നത് വ്യാപകമായ ക്രമക്കേടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷ കാലയളവില്‍ മാത്രമായി 46 ലക്ഷം രൂപയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു

മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിർമിച്ചു നല്കുമെന്ന്  സർക്കാർ അറിയിച്ചിരുന്നു. അത് ഇന്ന് യാഥാർഥ്യമായി. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയതെന്നും 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഗവൺമെന്റ് അധികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്. സർക്കാർ അധികാരത്തിൽ എത്തി രണ്ടാമത്തെ ദിവസമാണ് കുടിയൊഴിപ്പിക്കലിനായി പൊലീസ് വന്നത്. പ്രശ്നം സർക്കാരിൻറെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചെന്താമരയുടെ ശിക്ഷാവിധി 20 ന്

പാലക്കാട് നെൻമാറ കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ല.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 16, വ്യാഴം

  ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങള്‍ക്കിടെ 120 ശാസ്ത്രജ്ഞര്‍ രാജിവച്ചു. പ്രധാന ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് രാജിവച്ചത്. ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍നിന്ന് 80 പേരും വി എസ് എസ് സിയില്‍നിന്ന് 20 പേരും രാജിവച്ചിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസില്‍ ആശുപത്രി കമ്മീഷന്‍ നല്‍കിയതിന് മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്ത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും […]

Posted inബിസിനസ്സ്

ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ് എത്തി

ക്യാപ്ച കോഡുകള്‍ പരമാവധി ഒഴിവാക്കി ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ്. നിലവിലെ വെബ്സൈറ്റിലെ ലിങ്ക് വഴിയോ നേരിട്ടോ (https://www.irctc.co.in/eticket/) ഉപയോക്താക്കള്‍ക്ക് പുതിയ പതിപ്പ് ഉപയോഗിക്കാം. സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി എന്നിങ്ങനെ ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത പരിശോധിക്കാന്‍ ഇനി വെവ്വേറെ ക്ലിക്ക് ചെയ്യേണ്ടതില്ല. പുതിയ എഞ്ചിന് മിനിറ്റില്‍ 40 ലക്ഷത്തിലധികം എന്‍ക്വയറികള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങള്‍ പ്രൊഫൈലില്‍ മുന്‍കൂട്ടി സൂക്ഷിക്കാം. മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍ […]

Posted inടെക്നോളജി

ജീവനക്കാരെ പിരിച്ചുവിടാന്‍ ലിസ്റ്റ് തയ്യാറാക്കിയത് എഐ?

പിരിച്ചുവിടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ എ.ഐ. അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ടെക് കമ്പനിയായ മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ പരാതി നല്‍കി. തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മെറ്റ മേയില്‍ പ്രഖ്യാപിച്ച 8,000 പേരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടാണ് കേസ്. എ.ഐ. ടൂളുകളും അല്‍ഗൊരിതങ്ങളും ഉപയോഗിച്ച് പിരിച്ചുവിടല്‍ പട്ടിക തയ്യാറാക്കിയ മെറ്റ മെഡിക്കല്‍, പ്രസവ, മാതാപിതൃ-കുടുംബപരിചരണ അവധിയിലായിരുന്നവരോട് വിവേചനം കാട്ടിയെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് നിയമം, അമേരിക്കന്‍സ് വിത്ത് ഡിസെബിലിറ്റീസ് നിയമം, പ്രെഗ്നന്‍സി […]

Posted inവിനോദം

‘ഹൈവാന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഹൈവാന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 11-ന് ചിത്രം തിയറ്ററുകളിലെത്തും. അക്ഷയ് കുമാറിന്റെയും സെയ്ഫ് അലി ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേര്‍ക്കുനേര്‍ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സയാമി ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ.വി.എന്‍. പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. […]