ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരന്‍സ് (ഐസിഇ, ഇവി ഉള്‍പ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കി. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നീ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി വിപണിയിലെത്തുന്ന കാരന്‍സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, മൊത്തം വില്‍പ്പനയുടെ 60 ശതമാനവും പെട്രോള്‍ വകഭേദങ്ങളുടേതാണ് എന്നതാണ്. ഡീസല്‍ മോഡലുകള്‍ മൊത്തം വില്‍പ്പനയുടെ 30 ശതമാനം പങ്ക് നേടിയപ്പോള്‍, ഇലക്ട്രിക് പതിപ്പുകള്‍ക്ക് 10 ശതമാനം വിഹിതമാണ് ലഭിച്ചത്. ആകെ […]
പുരുഷന്മാരുടെ നിഗൂഢസ്മരണകള്‍
എലിമാന്‍ എന്ന എഴുത്തുകാരന്റെ നിഗൂഢതകള്‍ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാന്‍. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയില്‍, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കന്‍ എഴുത്തുകാരുമായി ദിയേഗാന്‍ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണര്‍ത്തുന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഐഡയും…ഫ്രാന്‍സിന്റെ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഉദ്വേഗഭരിതമായി രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുന്നത് വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു. ‘പുരുഷന്മാരുടെ നിഗൂഢസ്മരണകള്‍’. മൊഹമ്മദ് എംബൂഗര്‍ സാര്‍. ഫ്രഞ്ചില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം : ഡോ. സലില ആലക്കാട്ട്. ഗ്രീന്‍ ബുക്‌സ്. വില 493 […]
മരുന്നു കഴിക്കാതെ തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാം
കൊളസ്‌ട്രോള്‍ ഏറ്റക്കുറച്ചിലുകള്‍ നേരത്തെ കണ്ടെത്തിയാല്‍ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങളിലൂടെ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ദൈനംദിന ഡയറ്റില്‍ അണ്ടിപ്പരിപ്പുകള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്‍ (ചീത്ത കൊളസ്‌ട്രോള്‍) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ആദ്യപടി എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കുക എന്നതാണ്. ദിവസവും ഉപ്പിടാത്ത നട്‌സ് (വാല്‍നട്ട്, ബദാം, പിസ്ത, കശുവണ്ടി എന്നിവ) മൂന്നിലൊന്ന് കപ്പ് കഴിക്കുക. ‘ന്യൂട്രിയന്റ്‌സ്’ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇവ […]
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പിണറായി വിജയൻ
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കള്ളാടിയിൽ അപകാടവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം
കള്ളാടി ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പിയും സി ഇ എസ് എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്. സന്തോഷ് തമ്പി നേതൃത്വം നൽകുന്ന സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്.
കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു
കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. വഖഫ് നിയമത്തിലെ ചട്ടം (40 ) പ്രകാരമല്ല പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള എം എൽ എ എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ 18 വയസ്സാകുന്നതിന് മുൻപ് ഗണേഷ് കുമാറിന് ലൈസൻസ് നൽകിയെന്ന ആരോപണത്തിലടക്കം […]
സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജി. സുകുമാരൻ നായർ
മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനവുമായി ബന്ധപ്പെട്ട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വ്യക്തി എന്ന നിലയിൽ വി.ഡി. സതീശനെ കാണാൻ താൽപര്യമില്ല ഒരിക്കലും എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഫോൺ വിളിച്ചാൽ തിരക്കില്ലെങ്കിൽ എടുക്കാമായിരുന്നു. പല സർക്കാരുകൾ വന്നു പോയെങ്കിലും ആദ്യമായാണ് എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരോട് വളരെ കാര്യമായീ സംസാരിച്ചുവെന്നും കാണാമെന്ന് സുകുമാരൻ നായരോട് നേരിട്ട് ഫോണിൽ പറഞ്ഞുവെന്നുമായിരുന്നു മുഖ്യമന്ത്രി […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 15, ബുധന്‍
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഫയല്‍ നീക്കത്തിനും വകുപ്പുതല ഏകോപനത്തിനും ഫയല്‍ മാപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ വകുപ്പുകളിലേയും ഫയലുകളും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രോട്ടോക്കോള്‍ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പാതയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിര്‍ദേശങ്ങള്‍ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് […]
ഐഡിബിഐ ബാങ്ക് ഇനി ഫെയര്‍ഫാക്സിന് സ്വന്തം
ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിതുറന്നുകൊണ്ട് ഐഡിബിഐ ബാങ്ക് കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്സ് ഹോള്‍ഡിംഗ്സ് സ്വന്തമാക്കുന്നു. ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ ഇടപാട്. ബാങ്കില്‍ നിലവില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ 30.48 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്സിന് കൈമാറുക. ഇതിലൂടെ ഖജനാവിലേക്ക് 26,620 കോടി രൂപ എത്തും. ഐഡിബിഐ ബാങ്കില്‍ 50 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തമുള്ള എല്‍ഐസി […]
