Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ ജില്ലകൾ

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ കടുത്ത പ്രതിസന്ധിയിൽ. തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താൽ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തിയാൽ വരൾച്ചക്കാലത്തും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

ഇ ശ്രീധരൻ നിർദേശിച്ച അതിവേ​ഗ പാതയിലെ നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിർദേശങ്ങൾ മാറ്റണമെന്നും വിദ​ഗ്ധ സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയമാണ്, ശ്രീധരൻ മുന്നോട്ട് വെച്ചത് 40% ക്രൌഡ് ഫണ്ടിങ്ങാണ്, 24000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്നും സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണമെന്നും സമിതി നിർദേശിക്കുന്നു കൂടാതെ വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണ്. സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 15, ബുധന്‍

ലോകകപ്പില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന പോരാട്ടത്തില്‍ മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിനുവേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നല്‍കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    ഓപ്പറേഷൻ തൂഫാൻ്റെ ഭാ​ഗമായി പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. പെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരിൽ ഇനി കാണാൻ പോകുന്നത് നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.   ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിൽ ​ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. പരിപാടി സർക്കാർ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാർട്ടിയുടെ നയങ്ങൾക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയിൽ […]

Posted inലേറ്റസ്റ്റ്

നിയമനത്തട്ടിപ്പിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സിക്ക് കത്ത് നൽകി

നിയമനത്തട്ടിപ്പിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സിക്ക് കത്ത് നൽകി. ഓഫീസിൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് കത്ത് നൽകിയത്. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Posted inബിസിനസ്സ്

ഇന്ത്യ-യു.കെ വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍

ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ 2026 ജൂലൈ 15 മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറയും. ബ്രിട്ടീഷ് വിസ്‌കിയുടെ ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടനടി കുറയും. ബ്രിട്ടീഷ് കാറുകളുടെ തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായും കുറയും. ഇന്ത്യ തങ്ങളുടെ 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും […]

Posted inലേറ്റസ്റ്റ്

ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിൽ ​ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിൽ ​ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി . പരിപാടി സർക്കാർ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാർട്ടിയുടെ നയങ്ങൾക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ബോർഡിന്റേതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ശബരിമല കൊള്ളയിൽ കൃത്യമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നടപടി നേരത്തെ എടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.

Posted inടെക്നോളജി

ബിഎസ്എന്‍എല്‍ വരുമാനത്തില്‍ 401 കോടിയുടെ വര്‍ധന

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബിഎസ്എന്‍എല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് പ്രധാന സര്‍വീസ് മേഖലകളില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി. മുന്‍ വര്‍ഷം 4,017 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 401 കോടി രൂപയുടെ വര്‍ധന. കോര്‍പ്പറേറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,463 കോടി രൂപയില്‍ നിന്ന് 19.2 ശതമാനം വര്‍ധിച്ച് വരുമാനം 1,745 കോടി രൂപയായി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, […]

Posted inലേറ്റസ്റ്റ്

സിപിഎം പ്രാദേശിക നേതാവിൻ്റെ പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ

സിപിഎം പ്രാദേശിക നേതാവിൻ്റെ പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ.ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ എംഎൽഎ രംഗത്ത്. ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന് ചോദിച്ച ജി സുധാകരൻ, തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്നും ചോദിച്ചു. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്നത് കാടൻ നിയമമാണ്. ഇത്തരം കാടൻ നിയമം ആണോ സിപിഎമ്മിൻ്റേതെന്നും അദ്ദേഹം ചോദിച്ചു. അമ്പലപ്പുഴയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ […]

Posted inവിനോദം

‘തുടക്കം’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. തീഷ്ണമായ ഭാവത്തോടെ മോഹന്‍ലാലും അല്പം ദൈന്യഭാവത്തില്‍ വിസ്മയ മോഹന്‍ലാലും നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്റണിയും താഴെ ഒരു കുട്ടിയുടെ ചുമലില്‍ കൈയ്യിട്ടു നടക്കുന്ന വിസ്മയ മോഹന്‍ലാലുമാണ് പോസ്റ്ററില്‍. മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മനോജ് കെ. ജയന്‍, ഗണേഷ് […]