Untitled design 2026 07 24T160827.705

വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രധാന തീരുമാനം വ്യക്തമാക്കിയത്. ക്രമക്കേടുകളിൽ പങ്കാളികളായവരെ ജയിലിലടച്ചിട്ടുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളിലേക്ക് പാർലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *