ആന്ധ്രപ്രദേശിൽ കോവിഡ് ബാധയെ തുടർന്നുള്ള രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഒഡീഷയിൽ ആരോഗ്യ ജാഗ്രത ശക്തമാക്കി. ഒഡീഷയുടെ അയൽ സംസ്ഥാനമായ ആന്ധ്രയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും പുരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അടിസ്ഥാന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജൂലൈ 16ന് നടക്കാനിരിക്കുന്ന പ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്ക് മുന്നോടിയായാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷണം വർധിപ്പിച്ചത്.
ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ
സിബിഎസ്ഇ ത്രിഭാഷാ പഠനത്തിനായി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകില്ല. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷം അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കും. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധം. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ പാസായിരിക്കണം. പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ മൂന്ന് ഭാഷകളും പാസാവേണ്ടത് […]
ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് കെ. ബിജു ഐഎഎസ്
കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നു നേരത്തെ നൽകിയ മാപ്പപേക്ഷ തിരുത്തി പുതിയത് സമർപ്പിച്ച് കെ. ബിജു ഐഎഎസ്. കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ ഹൈക്കോടതിയിൽ അദ്ദേഹം പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 14 ചൊവ്വ
ഇറാനിലെ ആറു നഗരങ്ങളില്‍ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത വ്യോമാക്രമണം. ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്നും പ്രമുഖ കമാന്‍ഡര്‍മാരെ വധിച്ചെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മുജ്തബ ഖമനേയി 90 ശതമാനവും ഇല്ലാതായെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂര്‍ണമായി തകര്‍ത്തെന്നാണ് ട്രംപിന്റെ അവകാശവാദം. ഹോര്‍മുസില്‍ യുഎഇ ടാങ്കറുകളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. […]
അനസ്തീഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മരിച്ചപയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യനായ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ച് ജി ക്യു ജി പാര്‍ട്‌ണേഴ്‌സ്
അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്‌ണേഴ്‌സ് വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങി മുന്‍പ് പിന്തുണച്ചത് ജി ക്യു ജി പാര്‍ട്‌ണേഴ്‌സാണ്. അദാനി […]
വാട്സ്ആപ്പ് ‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’
ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്സ്ആപ്പ് ‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നു. ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ കോണ്‍ടാക്റ്റ് ബുക്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് ആ വ്യക്തിക്ക് ജന്മദിനം ആശംസിക്കാം എന്ന സന്ദേശം വാട്‌സ്ആപ്പ് ഉപയോക്താക്കളെ അറിയിക്കും. ഇതിനായി ആപ്പില്‍ ഒരു പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും, അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങളും അറിയാം. പ്രിയപ്പെട്ടയാള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്നതിനും സമ്മാനങ്ങള്‍ മുന്‍കൂട്ടി വാങ്ങുന്നതിനും ഫീച്ചര്‍ ഉപയോക്തക്കളെ സഹായിക്കും. […]
‘ഡിഗര്‍’ ട്രെയിലര്‍ എത്തി, ഫഹദിന് നഷ്ടമായ വേഷം
‘ടോം ക്രൂസിനെ നായകനാക്കി അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്യുന്ന കോമഡി സറ്റയര്‍ ചിത്രം ‘ഡിഗര്‍’ ട്രെയിലര്‍ എത്തി. ശ്വത കോടീശ്വരനായ ഡിഗര്‍ റോക്ക്വെല്‍ എന്ന എണ്‍പതുകാരനായി ടോം ക്രൂസ് ചിത്രത്തിലെത്തുന്നു. ജോണ്‍ ഗുഡ്മാന്‍, സാന്ദ്ര ഹുള്ളെര്‍, റോബര്‍ട്ട് ജോണ്‍, സോഫീ വൈല്‍ഡ്, ജെസി പ്ലെമണ്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഗണേഷ് എന്ന ഇന്ത്യക്കാരനായി റിസ് അഹമ്മദ് അഭിനയിക്കുന്നു. ഇതേ വേഷത്തിനു വേണ്ടി ഫഹദ് ഫാസിലിനെ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഓഡിഷന്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇമ്മാനുവല്‍ ലുബെസ്‌കിയാണ് […]
റിലീസിന് മുന്‍പ് തന്നെ 300 കോടി നേടി സൂര്യ ചിത്രം
റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നും വാര്‍ത്തകളുണ്ട്. സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയില്‍ മലയാളി താരം മമിത ബൈജു നായികയായി […]
വിഷ്ണു വിശാലിന് സമ്മാനമായി ബിഎംഡബ്ല്യു
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ‘ഗാട്ട കുസ്തി’2 ബോക്‌സോഫീസില്‍ തകര്‍ത്തോടുകയാണ്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ വിഷ്ണു വിശാലിന് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവായ ഡോ. ഈശ്വരി കെ. ഗണേഷ്. ബിഎംഡബ്ല്യു 3 സീരീസ് ആഡംബര കാറാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. സ്‌പോര്‍ട്ടി ലുക്കും ആഡംബരവും ഒത്തുചേരുന്ന ഡിസൈനാണ് 3 സീരീസിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ […]
