Posted inവിനോദം

റിലീസിന് മുന്‍പ് തന്നെ 300 കോടി നേടി സൂര്യ ചിത്രം

റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നും വാര്‍ത്തകളുണ്ട്. സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയില്‍ മലയാളി താരം മമിത ബൈജു നായികയായി […]

Posted inഓട്ടോമോട്ടീവ്

വിഷ്ണു വിശാലിന് സമ്മാനമായി ബിഎംഡബ്ല്യു

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ‘ഗാട്ട കുസ്തി’2 ബോക്‌സോഫീസില്‍ തകര്‍ത്തോടുകയാണ്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ വിഷ്ണു വിശാലിന് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവായ ഡോ. ഈശ്വരി കെ. ഗണേഷ്. ബിഎംഡബ്ല്യു 3 സീരീസ് ആഡംബര കാറാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. സ്‌പോര്‍ട്ടി ലുക്കും ആഡംബരവും ഒത്തുചേരുന്ന ഡിസൈനാണ് 3 സീരീസിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ […]

Posted inപുസ്തകങ്ങൾ

നിഷ്‌കളങ്കയായ സ്ത്രീ

കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ദുഃഖങ്ങളെ തിന്നു ജീവിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? ആ കുറ്റബോധങ്ങളെയൊക്കെ വളക്കൂറുള്ള മണ്ണാക്കി അതില്‍ സേവനത്തിന്റെയും സ്നേഹത്തിന്റെയും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യം. സ്വപ്നത്തിനും യാഥാര്‍ത്ഥ്യബോദ്ധ്യത്തിനുമിടയ്ക്ക് പെട്ടുപോകുമ്പോഴും ചെറുപുഞ്ചിരിയുടെ ഒറ്റനൂലിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകള്‍. അഖില കെ.എസ്സിന്റെ ഏറ്റവും പുതിയ സമാഹാരം. ‘നിഷ്‌കളങ്കയായ സ്ത്രീ’. അഴില കെ.എസ്. വില 161 രൂപ.  

Posted inആരോഗ്യം

90 ശതമാനം ആളുകള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവ്!

നമ്മുടെ രാജ്യത്ത് 90 ശതമാനത്തോളം ആളുകള്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ഭൂരിഭാഗം പേരും ഓഫീസുകള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങള്‍, വീടുകള്‍ അല്ലെങ്കില്‍ കാറുകള്‍ എന്നിവയ്ക്കുള്ളില്‍ സമയം ചെലവഴിക്കുകയാണ്. ഇനി പുറത്തേക്ക് ഇറങ്ങിയാലും സണ്‍സ്‌ക്രീന്‍, കുട, ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ചര്‍മത്തിലെത്തുന്ന അള്‍ട്രാവയലറ്റ് ബി വികിരണത്തിന്റെ അളവ് കുറയ്ക്കും. തല്‍ഫലമായി, വെയില്‍ കൂടുതലുള്ള ദിവസങ്ങളില്‍ പോലും വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ചര്‍മത്തിന്റെ നിറവും ഇതില്‍ പ്രധാനമാണ്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം

നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. ഇന്ന് 11 മണിയോടെയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി വീണ്ടും രം​ഗത്തെത്തിയത്. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഓണക്കിറ്റിനായി എഎവൈ വിഭാഗത്തിന് 53 കോടിയും, ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ‎ ‎കാപ്പ കേസുമായി ബന്ധപ്പെട്ട് തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസുമായി ബന്ധപ്പെട്ട് തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചായിരുന്നു സത്യപ്രതി‌ജ്ഞ ചടങ്ങ്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഹൈക്കോടതിയുടെ അനുമതിയോടെ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. മേയർ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് കെ.ടി. ജലീൽ

കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ജലീൽ രം​ഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓണക്കിറ്റിനായി എഎവൈ വിഭാഗത്തിന് 53 കോടിരൂപ അനുവദിച്ചു

ഓണക്കിറ്റിനായി എഎവൈ വിഭാഗത്തിന് 53 കോടിയും, ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തി

ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാൻ തീരത്ത് ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ആക്രമണം കനപ്പിച്ചതോടെ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും സേവനങ്ങൾ തത്കാലം നിർത്തി. ഹൂതികളിൽ നിന്ന് ആക്രമണം നേരിട്ടതായി സൗദി പ്രതിരോധ സേനയും അറിയിച്ചു.